Monday, 10 November 2025

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം "തൃപ്തി 2025" സമാപിച്ചു.

SHARE
 

പാലക്കാട്: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ (കെഎച്ച്ആർഎ) പാലക്കാട് ജില്ലാ സമ്മേളനവും, കുടുംബസംഗമവും, ഹോട്ടൽ എക്സ്പോയും മണ്ണാർക്കാട്ട് ഹംസ ഹാജി നഗറിൽ (എസ് കെ കൺവെൻഷൻ സെൻ്റർ) പാലക്കാട് എം പി വി കെ ശ്രീകണഠൻ ഉൽഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് നിലവിളക്കിന് തിരിതെളിയിച്ചു. അഡ്വ എൻ ഷംസുദീൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ജില്ലാ പ്രസിഡൻ്റ് സി സന്തോഷ് അധ്യക്ഷത വഹിച്ചു. സംഘടനാ റിപ്പോർട്ട് ജില്ലാ സെക്രട്ടറി ഫസൽ റഹ്മാനും, വരവ് ചെലവ് കണക്കുകൾ ജില്ലാ ട്രഷറർ സുബൈർ പട്ടാമ്പിയും അവതരിപ്പിച്ചു.
റസ്റ്റോറൻ്റ് വിപണന മേഖലയിൽ ജി എസ് ടി നികുതി നിരക്ക്  പൂർണ്ണമായും ഒഴിവാക്കണമെന്നും, കേരളത്തിലെ റസ്റ്റോറൻ്റുകളിൽ സാമൂഹ്യ വിരുദ്ധർ നടത്തുന്ന ആക്രമണങ്ങളിൽ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് സർക്കാർ നിയമനിർമ്മാണം നടത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് രണ്ട് പ്രമേയങ്ങൾ അവതരിപ്പിച്ചു. 

കുടുംബ സംഗമം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉൽഘാടനം ചെയ്തു. മണ്ണാർക്കാട് നഗരസഭാ ചെയർപേഴ്സൺ സി മുഹമ്മദ് ബഷീർ മുഖ്യാതിഥിയായി. ഹോട്ടൽ വ്യവസായ രംഗത്തും, റീട്ടെയിൽ വ്യാപാര രംഗത്തും, അരോഗ്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഷാജി മുല്ലാസ് , സിനിമാ രംഗത്ത് ദേശീയ പുരസ്കാര ജേതാവ് മോഹൻദാസ്, പഞ്ചഗുസ്തി ദേശീയ താരം കുമാരി.ആര്യ പി എന്നിവരെ ആദരിച്ചു. കലാസന്ധ്യയും നടന്നു.

ചടങ്ങിൽ സംസ്ഥാന പ്രസിഡൻ്റ് ബാലകൃഷ്ണ പൊതുവാൾ, സംസ്ഥാന സെക്രട്ടറി ജി ജയപാൽ, സംസ്ഥാന ട്രഷറർ മുഹമ്മദ് ഷരീഫ്, സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ബിജുലാൽ, സംസ്ഥാന ഭാരവാഹികളായ വി ടി ഹരിഹരൻ, സുഗുണൻ, ഷിനാജ് റഹ്മാൻ, ഷജീർ ജോളി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ബിജു ചുള്ളിക്കോട്, അബ്ദുൽ സമദ്, എൻആർ ചിന്മയാനന്ദൻ, റിയാസ് പട്ടാമ്പി, എൻഎംആർ റസാക്ക്,മണ്ണാർക്കാട് യൂണിറ്റ് പ്രസിഡൻ്റ് ഫിറോസ് ബാബു, സെക്രട്ടറി മിൻഷാദ്, ട്രഷറർ ജയൻ ജ്യോതി തുടങ്ങിയവർ പ്രസംഗിച്ചു.

ഭാരവാഹികളായി പി നടരാജൻ (രക്ഷാധികാരി) ,സി സന്തോഷ് (പ്രസിഡൻ്റ്), പി പി മുഹമ്മദ് റിയാസ് , കുഞ്ചപ്പൻ(വർക്കിംഗ് പ്രസിഡൻ്റുമാർ), എം എൻ മുഹമ്മദ് കലീം, മുഹമ്മദ് അൻവർ, ഇ എ നാസർ, എം സദാശിവൻ (വൈസ് പ്രസിഡൻ്റുമാർ), കെ എം ഷാജി (സെക്രട്ടറി), കെ സി ചന്ദ്രൻ, പി ഇസ്മായിൽ, കെ ശ്രീജിത്, പി എച്ച് ഷമീർ, കെ നാസർ , എ സലീം ( ജോയിൻ്റ് സെക്രട്ടറിമാർ), എൻ സി സുനു ആലത്തൂർ (ട്രഷറർ) എ മുഹമ്മദ് റാഫി (അഡ്വൈസറി ബോർഡ് ചെയർമാൻ) എന്നിവരെ തിരഞ്ഞെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.