സുല്‍ത്താന്‍ബത്തേരി: ഏതാനും ദിവസങ്ങളായി മാനന്തവാടി സബ് ഡിവിഷന് കീഴില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ വൈദ്യുതി മുടങ്ങിയിരുന്നു. പകല്‍ സമയങ്ങളില്‍ പോലും വൈദ്യുതി മുടങ്ങുന്ന വ്യാപക പരാതിക്കിടയാക്കിയോടെയാണ് കെഎസ്ഇബി അന്വേഷിക്കാന്‍ ഇറങ്ങിയത്. വൈദ്യുതി ഇല്ലാതാവുന്നതിന് പിന്നില്‍ മറ്റൊരാളുണ്ടെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ മാനന്തവാടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ട്രാന്‍സ്‌ഫോര്‍മര്‍കളില്‍ നിന്നടക്കം ഫ്യൂസ് ഊരി മാറ്റിയ നിലയിലായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് ഫ്യൂസ് കള്ളന്‍ കുടുങ്ങിയത്. മാനന്തവാടി കല്ലുമുട്ടംക്കുന്ന് ഉന്നതിയിലെ വാസുവാണ് പിടിയിലായത്. മാനന്തവാടി മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ആറ് ഫ്യൂസുകളാണ് പ്രതി മോഷ്ടിച്ചത്. മാനന്തവാടി എസ്എച്ച്ഒ പി. റഫീഖ്, എസ്.ഐ പി ജിതിന്‍കുമാര്‍, ജൂനിയര്‍ എസ്‌ഐ മുര്‍ഷിദ്, എഎസ്‌ഐ മുഹമ്മദാലി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.