Saturday, 15 November 2025

കെഎസ്ആർടിസിയിൽ മലയാളം മാത്രമല്ല, ഹിന്ദിയും തമിഴും അടക്കം 6 ഭാഷകൾ; ആദ്യ ഘട്ടത്തിൽ 500ഓളം ബസുകൾ; ശബരിമല മണ്ഡലകാലത്തിനായി ഒരുക്കം

SHARE
 

തിരുവനന്തപുരം: ശബരിമല മണ്ഡല കാലവുമായി ബന്ധപ്പെട്ടുള്ള സർവീസുകൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കെഎസ്ആർടിസി. കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നും പമ്പയിലേക്കും എരുമേലിയിലേക്കും പ്രത്യേക സർവീസുകളും നിലയ്ക്കൽ പമ്പ ചെയിൻ സർവീസുകളും ഓപ്പറേറ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്നതിനായി അഞ്ഞൂറോളം ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്.


140 നോൺ എസി ബസുകളും 30 എസി ലോ ഫ്ലോർ ബസ്സുകളും ഷോർട്ട് വീൽ ബസുകളും മറ്റ് ദീർഘദൂര സർവീസുകളുമായി 203 ബസുകൾ പമ്പയിലും നിലയ്ക്കലുമായി മാത്രം സർവീസിന് തയ്യാറാക്കിയിട്ടുണ്ട്. തിരക്ക് കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ബസുകൾ ക്രമീകരിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. കേരളത്തിന്‍റെ എല്ലാ യൂണിറ്റുകളിൽ നിന്നും അയ്യപ്പഭക്തരുടെ ആവശ്യപ്രകാരം തിരക്കനുസരിച്ച് സ്പെഷ്യൽ സർവീസുൾ നടത്തുന്നതിന് ആവശ്യമായ ബസുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ കൊട്ടാരക്കര, തിരുവനന്തപുരം സെൻട്രൽ, കോട്ടയം, കായംകുളം, ഗുരുവായൂർ, ചെങ്ങന്നൂർ, തിരുവല്ല, എറണാകുളം എന്നീ യൂണിറ്റുകളിൽ നിന്നടക്കം എല്ലാ യൂണിറ്റുകളിൽ നിന്നും മതിയായ യാത്രക്കാരുള്ള പക്ഷം ചാർട്ടേഡ് ട്രിപ്പുകളും പ്രത്യേക സർവീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണ്.

സർവീസുകൾക്കിടയിൽ വാഹനങ്ങളിൽ ആകസ്മികമായി ഉണ്ടാകാവുന്ന കേടുപാടുകൾ പോലും വേഗത്തിൽ പരിഹരിക്കുന്നതിനായി നിലയ്ക്കൽ /പ്ലാപ്പള്ളി /പെരിനാട് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കെഎസ്ആർടിസിയുടെ മൊബൈൽ മെക്കാനിക്കൽ വിഭാഗം മുഴുവൻ സമയവും സജ്ജമായി നിലകൊള്ളും. അടിയന്തര സഹായത്തിന് കെഎസ്ആർടിസിയുടെ ആംബുലൻസ് വാനും പമ്പയിൽ ലഭ്യമാക്കുന്നതാണ്. പമ്പയിൽ എത്തുന്ന തീർത്ഥാടകർക്ക് സ്ഥല നാമ ബോർഡുകൾ വേഗത്തിൽ മനസിലാക്കുവാനായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ സ്ഥലനാമവും ഭാഷാ പ്രശ്നമില്ലാതെ എവർക്കും മനസിലാകുവാൻ ഡെസ്റ്റിനേഷൻ നമ്പറുകളും വ്യക്തമായി രേഖപ്പെടുത്തുന്നതാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.