Sunday, 2 November 2025

6- ാം ക്ലാസുകാരി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു, സ്കൂൾ അധികൃതരുടെ പീഡനം കാരണമെന്ന് മാതാപിതാക്കൾ

SHARE

 ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. ജയ്പൂർ നീർജ മോദി സ്കൂളിലാണ് സംഭവം. സ്കൂൾ അധികൃതരുടെ പീഡനമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. 10 വയസുകാരിയായ അമൈറയാണ് മരിച്ചത്. ഏകദേശം 47 അടി ഉയരത്തിൽ നിന്നാണ് കുട്ടി ചാടിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പെൺകുട്ടി റെയിലിംഗ് കയറി ചാടുന്നതായി ദൃശ്യങ്ങളിൽ കാണാം. പെൺകുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ് പൊലീസ്.

അമൈറയെ അപകടത്തിനു ശേഷം ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. അതേ സമയം, അന്വേഷണത്തിനായി പൊലീസ് സ്കൂളിൽ എത്തിയെങ്കിലും പെൺകുട്ടി വീണ സ്ഥലത്ത് രക്തക്കറയൊന്നും ഉണ്ടായിരുന്നില്ല. ഇത് സ്കൂൾ അധികൃതർ വൃത്തിയാക്കിയ നിലയിലാണ് കണ്ടതെന്ന് പൊലീസ് പറയുന്നു. അധ്യാപകരുടെയും സ്റ്റാഫിന്റെയും പങ്ക് അന്വേഷിക്കണമെന്നും, സ്കൂൾ പരിസരത്ത് ഇത്തരമൊരു സംഭവം എങ്ങനെയുണ്ടായി എന്ന് വ്യക്തമാക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. മാതാപിതാക്കളുടെ ഏക മകളായിരുന്നു അമൈറ. ബാങ്കിൽ ജോലി ചെയ്യുകയാണ് അമൈറയുടെ അമ്മ. അച്ഛൻ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. സംഭവത്തിന് ആറു മണിക്കൂറുകൾക്കുശേഷമാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി എഫ്ഐആർ ഫയൽ ചെയ്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.