മഹാരാഷ്ട്രയിലെ താനെയില്‍ യുവതിയുടെ മൃതദേഹം ട്രോളിയിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയെ 24 മണിക്കൂറിനകം പിടികൂടി പൊലീസ്. അമ്പതുകാരനായ നിര്‍മ്മാണ തൊഴിലാളിയെയാണ് പിടികൂടിയത്. കൊലപാതകത്തിന്റെ കാരണം എന്തെന്നത് അടക്കമുള്ള കാര്യങ്ങളില്‍ ചോദ്യം ചെയ്യലിലൂടെ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം.
താനെയിലെ ദേശായി ഗ്രാമത്തിലെ പാലത്തിന് താഴെ രണ്ട് ദിവസം മുന്‍പ് മൃതദേഹം കണ്ടെത്തിയത്. ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച നിലയിലായിരുന്നു അഴുകി തുടങ്ങിയ മൃതദേഹം. സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങളടക്കം പ്രചരിച്ചതോടെയാണ് പൊലീസിന് നിര്‍ണായ വിവരങ്ങള്‍ കിട്ടിയത്.
പ്രിയങ്ക എന്ന 20 കാരിയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. പ്രിയങ്ക താമസിച്ചിരുന്നത് ശ്രീനിവാസ് വിശ്വകര്‍മയെന്ന യുപി സ്വദേശിയോടൊപ്പമാണെന്നും കണ്ടെത്തി. ഒളിവില്‍ പോയ പ്രതിയെ പിന്നാലെ പിടികൂടി. 5 വര്‍ഷം മുന്‍പാണ് പ്രിയങ്കയെ താനെ റെയിവേ സ്റ്റേഷനില്‍ വച്ച് പരിചയപ്പെട്ടതെന്ന് പ്രതി പറയുന്നു. പിന്നീട് തന്റെ വീട്ടിലായിരുന്നു പ്രിയങ്കയുടെ താമസം. അഞ്ച് ദിവസം മുന്‍പ് ഇരുവര്‍ക്കുമിടയില്‍ വഴക്കുണ്ടായി. കഴുത്ത് ഞെരിച്ചും തലയ്ക്കടിച്ചും പ്രിയങ്കയെ കൊലപ്പെടുത്തി. രണ്ട് ദിവസം വീട്ടില്‍ തന്നെയാണ് മൃതദേഹം ഒളിപ്പിച്ച് വച്ചത്. ദുര്‍ഗന്ധം വമിച്ചതോടെയാണ് ട്രോളിയിലാക്കി പാലത്തില്‍ നിന്ന് താഴേക്ക് എറിഞ്ഞത്. പ്രതിയുടെ കുടുംബം ഉത്തര്‍പ്രദേശിലാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.