വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി മൃതദേഹങ്ങൾ സ്യൂട്ട്കേസുകളിൽ ഒളിപ്പിച്ച അമ്മയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 45കാരിയായ ഹക്യുങ് ലീയെയാണ് കോടതി ശിക്ഷിച്ചത്. സെപ്റ്റംബറിൽ ഇവർ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. മക്കളായ എട്ട് വയസ്സുകാരി യുന ജോയുടെയും ആറ് വയസ്സുകാരി മിനു ജോയുടെയും കൊലപാതക കേസിലാണ് വിധി. പരോളിന് അർഹത നേടാൻ കുറഞ്ഞത് 17 വർഷമെങ്കിലും ജയിലിൽ കഴിയണമെന്നും കോടതി വ്യക്തമാക്കി. 2022ലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. 2022ൽ ഓക്ലൻഡിൽ ഉപേക്ഷിക്കപ്പെട്ട സ്റ്റോറേജ് ലേലത്തിൽ പിടിച്ച ദമ്പതികൾ സാധനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് സ്യൂട്ട്കേസിൽ അടക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
രണ്ടാഴ്ചയിലധികം നീണ്ടുനിന്ന വിചാരണയ്ക്കിടെ, ഭർത്താവിന്റെ മരണശേഷം ഹക്യുങ് ലീയുടെ മാനസികാരോഗ്യം വഷളായെന്നും കുടുംബത്തിലെ എല്ലാവരും മരിക്കുന്നതാണ് നല്ലതെന്ന് അവർ വിശ്വസിച്ചുവെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചത്. ജ്യൂസിൽ ആന്റീഡിപ്രസന്റ് നോർട്രിപ്റ്റൈലൈൻ കലർത്തി ലീ മക്കളെ കൊലപ്പെടുത്തി സ്വയം മരിക്കാൻ തീരുമാനിച്ചു. പക്ഷേ ഡോസ് തെറ്റി. ലീ മരിച്ചില്ല. ലീ ഉണർന്നപ്പോൾ കുട്ടികൾ മരിച്ചതായി കണ്ടെത്തിയെന്ന് അവരുടെ അഭിഭാഷകർ പറഞ്ഞു. എന്നാൽ, രക്ഷാകർതൃത്വത്തിന്റെ ഭാരത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് യുവതി സ്വന്തം കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു. 2018-ൽ ഭർത്താവ് മരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇവർ സ്വന്തം മക്കളെ കൊലപ്പെടുത്തിയത്. കൊലപാതകങ്ങൾ നടക്കുമ്പോൾ തനിക്ക് ഭ്രാന്തായിരുന്നുവെന്ന് 45 കാരിയായ ലീ വാദിച്ചു. കേസിൽ ലീയുടെ മാനസികാരോഗ്യം പരിശോധിച്ചെങ്കിലും കൃത്യമായ ആസൂത്രണത്തോടെയാണ് ഇവർ ക്രൂരകൃത്യം ചെയ്തതെന്ന് ഹൈക്കോടതി ജഡ്ജി ജെഫ്രി വെന്നിംഗ് പറഞ്ഞു.
കൊലപാതകങ്ങൾക്ക് ശേഷം ലീ തന്റെ പേര് മാറ്റി ന്യൂസിലൻഡ് വിട്ടു. 2022 സെപ്റ്റംബറിൽ ഇവർ ജനിച്ച ദക്ഷിണ കൊറിയയിൽ വച്ചാണ് അറസ്റ്റിലായത്. ആ വർഷം അവസാനം ന്യൂസിലൻഡിലേക്ക് നാടുകടത്തപ്പെട്ടു. ലീയുടെ മാനസികാവസ്ഥ കണക്കിലെടുത്ത്, ജയിൽവാസകാലത്ത് ഒരു പ്രത്യേക രോഗിയായി പരിഗണിക്കണമെന്ന് ജസ്റ്റിസ് വെന്നിംഗ് ഉത്തരവിൽ വിശദമാക്കിയിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.