അബുദാബി: യുഎഇ പൗരന്മാർക്കായുള്ള വിസ ഓൺ അറൈവൽ പദ്ധതി ഇന്ത്യ വിപുലീകരിച്ചു. ഇതോടെ, കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ് എന്നീ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴിയും യുഎഇ പൗരന്മാർക്ക് വിസ ഓൺ അറൈവൽ വഴി പ്രവേശനം സാധ്യമാകും. നിലവിൽ ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ എയർപോർട്ടുകളിലാണ് ഈ സൗകര്യം ലഭിക്കുന്നത്.
ഇതോടെ യുഎഇ പൗരന്മാര്‍ക്ക് ഇന്ത്യയിലെ ഒമ്പത് വിമാനത്താവളങ്ങളില്‍ വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമായതായി ഇന്ത്യൻ എംബസി അറിയിച്ചു. നേരത്തെ ഇന്ത്യൻ ഇ-വിസയോ സാധാരണ വിസയോ കൈവശമുള്ള യുഎഇ പൗരന്മാർക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ. വിമാനത്താവളത്തിൽ എത്തിച്ചേരുമ്പോൾ യാത്രക്കാർ വിസ ഓൺ അറൈവലിനുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ഡിസെംബാർക്കേഷൻ കാർഡിനൊപ്പം സമർപ്പിക്കണം. ഇത് ഇന്ത്യാ ഗവൺമെന്‍റിന്‍റെ ഇ-അറൈവൽ പോർട്ടൽ വഴിയോ 'ഇന്ത്യൻ വിസ സു-സ്വാഗതം' മൊബൈൽ ആപ്പ് വഴിയോ ഓൺലൈനായി പൂരിപ്പിക്കാവുന്നതാണ്.
ഈ പദ്ധതി പ്രകാരം, യുഎഇ സന്ദർശകർക്ക് ടൂറിസം, ബിസിനസ്, കോൺഫറൻസുകൾ, മെഡിക്കൽ ആവശ്യങ്ങൾ എന്നിവയ്ക്കായി 60 ദിവസം വരെ ഇന്ത്യയിൽ തങ്ങാൻ കഴിയും. 60 ദിവസത്തിനുള്ളിൽ രണ്ട് തവണ വരെ രാജ്യത്തേക്ക് പ്രവേശിക്കാൻ വിസ അനുവദിക്കുന്നു. പാസ്‌പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.