പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ നിര്‍ണ്ണായക ചുവടുവെപ്പുമായി അദാനി ഗ്രൂപ്പ്. ഇന്ത്യയിലെ ഏറ്റവും വലിയതും, ലോകത്തിലെ ഒറ്റ സ്ഥലത്ത് സ്ഥാപിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം പദ്ധതികളില്‍ ഒന്നുമായ പുതിയ പദ്ധതി അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. 700-ല്‍ അധികം ബാറ്ററി കണ്ടെയ്നറുകള്‍ ഉപയോഗിക്കുന്ന ഈ സംവിധാനം, ഗുജറാത്തിലെ കവ്ദയില്‍ ആണ് സ്ഥാപിക്കുന്നത് .2026 മാര്‍ച്ചോടെ പദ്ധതി പൂര്‍ത്തിയാകുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.
പദ്ധതിയുടെ സവിശേഷതകള്‍
വൈദ്യുതി ശേഷി: 1,126 മെഗാവാട്ട്
ഊര്‍ജ്ജ സംഭരണ ശേഷി: 3,530 മെഗാവാട്ട് അവര്‍
പ്രവര്‍ത്തനം: ഏകദേശം മൂന്ന് മണിക്കൂര്‍ നേരത്തേക്ക് 1,126 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യാന്‍ ശേഷി.
വൈദ്യുതി സംഭരിച്ചു വെച്ച്, ആവശ്യാനുസരണം തിരികെ ഗ്രിഡിലേക്ക് നല്‍കാന്‍ കഴിയുന്ന ഒരു വലിയ സംവിധാനമാണ് ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം . ഒന്നിലധികം ബാറ്ററി സെല്ലുകള്‍, അവയുടെ നിയന്ത്രണ സംവിധാനങ്ങള്‍ (ഇന്‍വെര്‍ട്ടറുകള്‍, കണ്‍ട്രോളറുകള്‍), താപനില നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവ ഒരുമിച്ച് ചേര്‍ന്ന ഒരു വലിയ യൂണിറ്റാണിത്. സാധാരണയായി ലിഥിയം-അയണ്‍ പോലുള്ള അത്യാധുനിക ബാറ്ററികളാണ് ഉപയോഗിക്കുന്നത്.
ചാര്‍ജിംഗ് : സൗരോര്‍ജ്ജം, കാറ്റാടി ഊര്‍ജ്ജം തുടങ്ങിയ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നോ, അല്ലെങ്കില്‍ ആവശ്യം കുറഞ്ഞ സമയങ്ങളില്‍ ഗ്രിഡില്‍ നിന്നോ ഉള്ള അധിക വൈദ്യുതി ഈ വലിയ ബാറ്ററികളിലേക്ക് സംഭരിക്കുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.