കൊച്ചി: ക്രിസ്മസ് അവധിക്ക് പുറമെ ശനിയും ഞായറും കൂടെ കണക്കിലെടുക്കുമ്പോള്‍ മാസത്തിന്‍റെ പകുതി ദിനങ്ങളില്‍ മാത്രമേ ഡിസംബറില്‍ വിദ്യാർത്ഥികള്‍ക്ക് സ്കൂളില്‍ പോകേണ്ടി വരാറുള്ളു. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് കൂടിയായതോടെ അവധി ദിവസങ്ങളുടെ എണ്ണം കൂടി. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധിയാണ്. ഇതിന് പുറമെ വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതും സൂക്ഷിക്കുന്നതുമായ വിദ്യാലയങ്ങള്‍ക്ക് കൂടുതല്‍ അവധി ലഭിക്കുന്നു. ഇപ്പോഴിതാ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുപോലെ കാത്തിരുന്ന ക്രിസ്മസ് അവധി സംബന്ധിച്ച പ്രഖ്യാപനവും വന്നിരിക്കുകയാണ്.
സാധാരണയായി 10 ദിവസമാണ് ക്രിസ്മസ് അവധിയെങ്കില്‍ ഇത്തവണ അത് 12 ദിവസമാണ് എന്നതാണ് പ്രത്യേകത. തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷ തീയതിയിൽ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം വർധിച്ചിരിക്കുന്നത്. ഡിസംബർ 24 മുതൽ ജനുവരി 05 വരെയായിരിക്കും അവധി. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഡിസംബർ 15 ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകള്‍ 23 ന് അവസാനിക്കും.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം നടക്കുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ പൊതു അവധിയാണ്. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്ന 9 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായിരുന്നു അവധി. വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 13 ശനിയാഴ്ചയും അവധിയായിരിക്കും.
അവധി ദിനങ്ങള്‍ ആഘോഷമാക്കാന്‍ ആഗ്രഹിക്കുന്നവർക്കായി വിവിധ കെഎസ്ആർടിസി ഡിപ്പോകള്‍ ക്രിസ്മസ് - പുതുവത്സര അവധിക്കാല വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ഏകദിന ഡിസംബര്‍ 23, 27, 31 എന്നീ തീയ്യതികളില്‍ വയനാട് (ബാണാസുര സാഗര്‍, എന്‍ ഊര്, ഹണി മ്യൂസിയം ജംഗിള്‍ സഫാരി) യാത്രയും, ഡിസംബര്‍ 26, ജനുവരി രണ്ട് എന്നീ തീയ്യതികളില്‍ പാലക്കയം തട്ട്, പൈതല്‍മല, ഏഴരക്കുണ്ട് യാത്രയും സംഘടിപ്പിക്കും. 27 ന് കോഴിക്കോട് ജില്ലയിലെ കരിയാത്തുംപാറയിലേക്കും ഡിസംബർ 30 ന് കണ്ണൂർ, ജനുവരി ഒന്നിന് കടലുണ്ടി, ചാലിയം എന്നിവിടങ്ങളിലേക്കുമാണ് യാത്ര.
ഡിസംബർ 28 മുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്ന യാത്രയില്‍ ഗവി, അടവി, കമ്പം, രാമക്കല്‍ മേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദർശിക്കും. ഇത് അല്ലെങ്കില്‍ ഡിസംബർ 26 ആരംഭിച്ച് 29 ന് രാവിലെ മടങ്ങിയെത്തുന്ന തരത്തിലുള്ള വാഗമണ്‍, ഇല്ലിക്കല്‍ക്കല്ല്, ഇലവീഴാപൂഞ്ചിറ യാത്രയും തിരഞ്ഞെടുക്കാം. 29 മുതല്‍ 31 വരെ നിലമ്പൂർ, കക്കാടം പൊയില്‍ യാത്രയുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9446088378, 8606237632 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.