Thursday, 11 December 2025

സര്‍ക്കാറും ഗവര്‍ണറും തിരഞ്ഞെടുക്കേണ്ട; വിസിമാരെ സുപ്രീം കോടതി തീരുമാനിക്കും

SHARE

 


സുപ്രീം കോടതിയുടെ കർശന ഇടപെടൽ. സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിനായുള്ള പേരുകൾ മുദ്രവെച്ച കവറിൽ കൈമാറാൻ സുപ്രീം കോടതി ജസ്റ്റിസ് സുധാൻഷു ദുലിയ സമിതിക്ക് നിർദേശം നൽകി. ഈ പട്ടികയിൽ നിന്നും വൈസ് ചാൻസലർമാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കുമെന്നും ജസ്റ്റിസുമാരായ ജെ.ബി.പർഡിവാല, കെ.വി.വിശ്വനാഥൻ എന്നിവർ അടങ്ങിയ ബഞ്ച് വ്യക്തമാക്കി.

ജസ്റ്റിസ് സുധാൻഷു ദുലിയ അധ്യക്ഷനായ സെർച്ച് കമ്മിറ്റിയാണ് വൈസ് ചാൻസലർമാരായി നിയമിക്കാൻ പരിഗണിക്കേണ്ടവരുടെ പാനൽ തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇതിൽ നിന്നാണ് മുൻഗണനാക്രമത്തിൽ മുഖ്യമന്ത്രി ചാൻസലറായ ഗവർണർക്ക് പട്ടിക കൈമാറിയത്. സിസ തോമസിനെ വൈസ് ചാൻസലറായി നിയമിക്കുന്നതിനോട് മാത്രമാണ് എതിർപ്പെന്നും, സമർപ്പിച്ച പാനലിലുള്ള മറ്റാരെ വേണമെങ്കിലും നിയമിക്കാമെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

താത്കാലിക വൈസ് ചാൻസലർ ആയിരുന്നപ്പോൾ സിസ തോമസ് സർവ്വകലാശാലയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് സർക്കാരിന് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്തയും സി.കെ. ശശിയും വാദിച്ചു. അതേസമയം, രണ്ട് സർവ്വകലാശാല വൈസ് ചാൻസലർ നിയമന പാനലിലും ഉൾപ്പെട്ട വ്യക്തിയാണ് സിസ തോമസ് എന്നും, അതിനാൽ അവരെ ഒഴിവാക്കാൻ പറ്റില്ലെന്നും ഗവർണർക്ക് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിയും അഭിഭാഷകൻ വെങ്കിട്ട സുബ്രമണ്യവും ചൂണ്ടിക്കാട്ടി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.