Tuesday, 30 December 2025

രാഹുൽ ഗാന്ധി പറഞ്ഞത് നടപ്പാക്കും, വയനാട് ജനുവരി 10 ഓടെ വീട് തറക്കല്ല് ഇടുന്ന കാര്യത്തിൽ തീരുമാനം, അഡ്വാൻസ് കൊടുത്തു; ടി സിദ്ദിഖ് എംഎൽഎ

SHARE


 
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ഡിസംബർ 28 ന് നടത്തണമെന്ന് ആഗ്രഹമുണ്ടെന്നാണ് പറഞ്ഞതെന്ന് ടി സിദ്ദിഖ് എംഎൽഎ. കോൺഗ്രസ്‌ പറഞ്ഞ പദ്ധതിയിൽ നിന്നും പുറകോട്ട് പോകില്ല. രാഹുൽ ഗാന്ധി പറഞ്ഞത് നടപ്പാക്കും.

കോൺഗ്രസ്‌ വീട് വൈകിയത് സാങ്കേതിക, നിയമ പ്രശ്നങ്ങൾ ഉണ്ട്. ജനുവരി 4,5 തിയ്യതികളിൽ കോൺഗ്രസ്‌ ക്യാമ്പ് വയനാട് നടക്കും. സ്ഥലത്തിന് അഡ്വാൻസ് കൊടുത്തു. ജനുവരി 10 ഓടെ വീട് തറക്കല്ല് ഇടുന്ന കാര്യത്തിൽ തീരുമാനം പറയും.

വയനാട്ടിലെ ദുരന്തബാധിതർക്ക്  ടൗൺഷിപ്പ് നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചത് രാഹുൽ ഗാന്ധിയാണ്. അത് കോൺഗ്രസ് പാലിച്ചിരിക്കും, സർക്കാർ നിർമ്മിക്കുമെന്ന് പറഞ്ഞ വീടുകളുടെ നടപടികൾ എത്ര തവണ മാറ്റിയിട്ടുണ്ടെന്നും ടി. സിദ്ദിഖ് പറഞ്ഞു.

സർക്കാർ വീട് മന്ത്രി കെ രാജൻ പറഞ്ഞ സമയം മാറ്റേണ്ടി വന്നിട്ടുണ്ട്. സർക്കാരിന്റെ വീട് നിർമ്മാണ പദ്ധതി സിപിഐഎം പദ്ധതിയല്ല, യുഡിഎഫ് എംഎൽഎമാരും അതിനു വേണ്ടി പണം കൊടുത്തിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം കർണാടക സർക്കാർ നൂറു വീടുകളുടെ പണം കേരള സർക്കാരിന് കൊടുത്തിട്ടുണ്ടെന്നും ടി. സിദ്ദിഖ് പറഞ്ഞു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.