നാളെ ബാറുകൾ നാളെ രാത്രി 12 മണി വരെ പ്രവർത്തിക്കും. ബിയർ വൈൻ പാർലറുകൾക്കും പ്രവർത്തിക്കാം. പുതുവത്സരാഘോഷം പരിഗണിച്ചാണ് സർക്കാർ പ്രവർത്തന സമയം നീട്ടി നൽകിയത്. ഇളവ് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ബാറുടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഇത്തരം ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്
സംസ്ഥാനത്ത് ആദ്യമായാണ് പുതുവത്സരാഘോഷങ്ങള്‍ക്കായി ബാറുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നത്. എന്നാല്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ടലെറ്റുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല. ഒന്‍പതു മണി വരെയാകും ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിക്കുക.
രാവിലെ 10 മണി മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ സംസ്ഥാനത്തെ പ്രവര്‍ത്തന സമയം. ഇതില്‍ ഒരു മണിക്കൂറിന്റെ ഇളവാണ് നല്‍കിയിരിക്കുന്നത്. വിവിധ ബാറുകള്‍ പുതുവത്സരം പ്രമാണിച്ച് വലിയ ആഘോഷങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതിനാലാണ് പ്രവര്‍ത്തന സമയം നീട്ടണം എന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടത്.
കൊച്ചിയിൽ ക്രമീകരണങ്ങൾ
കൊച്ചിയിലെ പുതുവത്സര ആഘോഷങ്ങൾക്കായി ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ബുധനാഴ്ച ഫോർട്ട് കൊച്ചി മേഖലയിൽ പാർക്കിംഗ് അനുവദിക്കില്ല. ഏഴുമണി വരെ മാത്രമേ ഫോർട്ട് കൊച്ചിയിലേക്ക് പ്രവേശനം അനുവദിക്കൂ. പുലർച്ചെ 3 മണി വരെ പൊതുഗതാഗതം ഉണ്ടാകും. കൊച്ചി മെട്രോ, വാട്ടർ മെട്രോ, കെഎസ്ആർടിസി എന്നിവ, സ്വകാര്യ ബസുകൾ സർവീസ് നടത്തുമെന്നും സിറ്റ് പൊലീസ് കമ്മീഷണർ അറിയിച്ചു.
പുതുവത്സരത്തെ വരവേൽക്കാൻ ഫോർട്ട് കൊച്ചി ഒരുങ്ങുന്നു. പരേഡ് ഗ്രൗണ്ടിലും, വെളി മൈതാനത്തുമായി രണ്ട് കൂറ്റൻ പപ്പാഞ്ഞിമാർ ഇക്കുറി കത്തിയമരും. കർശന സുരക്ഷയാണ് പുതുവത്സരാഘോഷങ്ങൾക്കായി ഫോർട്ടുകൊച്ചിയിലും പരിസരത്തും ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.