Wednesday, 24 December 2025

ചൈനാ അതിര്‍ത്തിയ്ക്കടുത്ത് 16,000 അടി ഉയരത്തില്‍ റോഡ് നിര്‍മ്മിക്കാന്‍ ഇന്ത്യ

SHARE


 
ചൈന അതിര്‍ത്തിക്കടുത്ത് അന്ത്യന്തം വെല്ലുവിളി നിറഞ്ഞ റോഡ് നിര്‍മാണ പദ്ധതിയുമായി നരേന്ദ്ര മോദി സര്‍ക്കാര്‍. ഉത്തരാഖണ്ഡിലെ നിലാപാനിയില്‍ നിന്ന് മുലിങ് ലാ വരെ, ഇന്ത്യ-ടിബറ്റ് അതിര്‍ത്തി വരെ നീളുന്നതാണ് പദ്ധതി. സമുദ്രനിരപ്പില്‍ നിന്ന് 16,000 അടി ഉയരത്തില്‍ 32 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഉയരത്തിലുള്ള റോഡ് നിര്‍മാണ പദ്ധതിയാണിത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ അതിര്‍ത്തി അടിസ്ഥാനസൗകര്യ പദ്ധതികളിലൊന്നാണിത്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ആണ് പദ്ധതി നടപ്പാക്കുന്നത്. അവിടെ നിലവിലുള്ള മണ്ണ് റോഡിനും ട്രെക്കിംഗ് പാതയ്ക്കും പകരം എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാനാകുന്ന ഒരു തന്ത്രപ്രധാനമായ റോഡ് നിര്‍മിക്കുകയാണ് ലക്ഷ്യം.

ഇത് നിലാപാനിയില്‍ നിന്ന് മുളിങ് ലാ ബേസിലേക്കുള്ള സൈനിക വിന്യാസത്തിന്റെ സമയം ദിവസങ്ങളില്‍ നിന്ന് മണിക്കൂറുകളായി കുറയ്ക്കുകയും കഠിനമായ കാലാവസ്ഥയില്‍ പോലും സൈനികരുടെ വാഹന ചലനം എളുപ്പമാക്കുകയും ചെയ്യും. പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് ബിആര്‍ഒ ഇതിനോടകം തന്നെ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ തേടിയതായാണ് വിവരം. 104 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കിയിരിക്കുന്നത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.