Saturday, 20 December 2025

വമ്പൻ ശമ്പള വർധനവ്, 20 മുതൽ 35 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷ; എപ്പോൾ അക്കൗണ്ടിലെത്തും

SHARE

 

ദില്ലി: ഏഴാം ശമ്പള കമ്മീഷന്‍റെ കാലാവധി 2025 ഡിസംബർ 31ന് അവസാനിക്കാനിരിക്കെ, എട്ടാം ശമ്പള കമ്മീഷനെക്കുറിച്ചുള്ള പ്രതീക്ഷയിലാണ് ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും. കമ്മീഷന്‍റെ ശുപാർശകൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ശമ്പള പരിഷ്കരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. 2025 നവംബറിൽ കേന്ദ്ര ധനമന്ത്രാലയം എട്ടാം ശമ്പള കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതനുസരിച്ച് 2027 പകുതിയോടെ മാത്രമേ റിപ്പോനിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് 20 ശതമാനം മുതൽ 35 ശതമാനം വരെ ശമ്പള വർദ്ധനവ് ഉണ്ടായേക്കാമെന്നാണ് വിദഗ്ധരുടെ നിഗമനം. ഫിറ്റ്‌മെന്റ് ഫാക്ടർ 2.4നും 3.0നും ഇടയിലാകാൻ സാധ്യതയുണ്ട്. ആറാം ശമ്പള കമ്മീഷനിൽ ശരാശരി 40 ശതമാനവും ഏഴാം കമ്മീഷനിൽ 23 മുതൽ 25 ശതമാനം വരെയുമായിരുന്നു വർദ്ധനവ്.

പണപ്പെരുപ്പം, സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതി, 16-ാം ധനകാര്യ കമ്മീഷന് ശേഷമുള്ള നികുതി വരുമാനം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചായിരിക്കും അന്തിമ ശമ്പള വർദ്ധനവ് നിശ്ചയിക്കുക. ജീവനക്കാർക്ക് ഗുണകരമാകുന്ന രീതിയിൽ അലവൻസുകളിലും ഡിഎ പുനഃക്രമീകരണത്തിലും സർക്കാർ ബാലൻസ്ഡ് ആയ സമീപനം സ്വീകരിക്കാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ നിരീക്ഷിക്കുന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.