വാഷിങ്ടണ്‍ ഡി.സിയിലെ കെന്നഡി സെന്ററില്‍ 2026 ഫിഫ ലോകകപ്പ് ഡ്രൊ പൂര്‍ത്തിയാവുകയാണ്. കാലം ആഗ്രഹിച്ചൊരു പോരിന് സാധ്യതകള്‍ ഒരുങ്ങിയിരിക്കുന്നു. ഒന്നരപതിറ്റാണ്ടിലധികമായി ഫുട്ബോള്‍ ലോകത്തെ രണ്ട് തട്ടില്‍ നിര്‍ത്തിയ പേരുകള്‍. ലയണല്‍ മെസി, ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ. ഇരുവരുടേയും കരിയറിലെ അവസാന വിശ്വകിരീടപ്പോരാണ്, പൂര്‍ണമായൊരു അസ്തമയത്തിന് മുൻപ് ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍ പന്തുതട്ടാൻ അവസരം. അര്‍ജന്റീനയും പോര്‍ച്ചുഗലും തമ്മിലുള്ള ലോകകപ്പ് മത്സരം എങ്ങനെ സാധ്യമാകും.
ഖത്തറിലെ മണ്ണില്‍ ലുസൈലിലെ മൈതാനത്ത് പൂര്‍ണത കൈവരിച്ച മിശിഹയുടെ സംഘം. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ഗ്രൂപ്പ് ജെയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാൻ എന്നീ ടീമുകളാണ് ഒപ്പമുള്ളത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ എല്ലാവിധ സാധ്യതകളും ഒറ്റനോട്ടത്തിലുണ്ട്. അട്ടിമറികള്‍ സംഭവിച്ചില്ലെങ്കില്‍ അര്‍ജന്റീനയുടെ യാത്ര എളുപ്പമായിരിക്കുമെന്ന് പ്രവചിക്കാം.
മറുവശത്ത്, തന്റെ ആദ്യ ലോകകിരീടം തേടിയുള്ള ആറാം ശ്രമത്തിനാണ് അമേരിക്കൻ ഐക്യനാടുകളിലേക്ക് ക്രിസ്റ്റ്യാനൊ എത്തുന്നത്. 66ല്‍ നേടിയ മൂന്നാം സ്ഥാനമാണ് ലോകകപ്പിലെ പോര്‍ച്ചുഗലിന്റെ ഏറ്റവും മികച്ച പ്രകടനം. 2006ല്‍ സെമി ഫൈനലിലുമെത്തിയിരുന്നു. ഗ്രൂപ്പ് കെയിലാണ് പോര്‍ച്ചുഗല്‍, ഒപ്പം കൊളംബിയയും ഉസ്ബെക്കിസ്ഥാനമുണ്ട്. ഗ്രൂപ്പിലെ നാലാമത്തെ ടീം യോഗ്യതാ റൗണ്ട് കടന്നുവരുന്നവരായിരിക്കും. ജമൈക്ക, കോംഗൊ, ന്യൂ കാലിഡോണിയ എന്നി ടീമുകളിലൊരുസംഘമായിരിക്കും ആ ടീം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.