Saturday, 27 December 2025

ലോകത്തെ ഏറ്റവും മികച്ച 26 ഡെസ്റ്റിനേഷനുകൾ; ഇന്ത്യയുടെ ഏക പ്രതിനിധിയായി കേരളം!

SHARE

 

2026ൽ യാത്ര ചെയ്യാൻ അനുയോജ്യമായ 26 സ്ഥലങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് കേരളം. ലണ്ടൻ ആസ്ഥാനമായുള്ള ട്രാവൽ കമ്പനിയായ ദി റഫ് ഗൈഡിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകൾക്കൊപ്പം കേരളത്തെയും ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക യാത്രാ വിദഗ്ധരുടെ സ​ഹായത്തോടെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 30,000ത്തിലധികം പ്രതികരണങ്ങൾ തേടിയ ശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കിയതെന്നാണ് റിപ്പോർട്ട്.
ശാന്തമായ ദ്വീപുകളും സാംസ്കാരിക തലസ്ഥാനങ്ങളും മുതൽ വന്യജീവി സങ്കേതങ്ങളും ഭക്ഷണ കേന്ദ്രങ്ങളും വരെയുള്ള സഞ്ചാരികളുടെ വ്യത്യസ്തമായ തിരഞ്ഞെടുപ്പുകൾ പട്ടികയിൽ പ്രതിഫലിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള അതിശയകരമായ സ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് കേരളത്തെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതാണ് പ്രത്യേകത. 16-ാം സ്ഥാനമാണ് കേരളം സ്വന്തമാക്കിയിരിക്കുന്നത്. മൂടൽമഞ്ഞും കായലുകളും സമ്പന്നമായ പാരമ്പര്യവും ഊഷ്മളമായ ആതിഥ്യവുമെല്ലാമാണ് കേരളത്തിലേയ്ക്ക് സഞ്ചാരികളെ ആകർഷിക്കുന്നതെന്നാണ് റിപ്പോർട്ടിലുള്ളത്. വരും വർഷത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നായി കേരളം മാറുമെന്ന സൂചനയാണ് ഇത് നൽകുന്നത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.