Wednesday, 31 December 2025

ഗുരുവായൂരപ്പന് വഴിപാടായി 300 CC ടിവിഎസ് അപ്പാച്ചെ ആർടിഎക്സ് ബൈക്ക്

SHARE



തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി ടിവിഎസിന്റെ പുതിയ മോഡല്‍ ബൈക്കായ അപ്പാച്ചെ ആര്‍ടിഎക്സ് സമര്‍പ്പിച്ചു. കമ്പനി സിഇഒ കെഎന്‍ രാധാകൃഷ്ണനാണ് ബൈക്ക് വഴിപാടായി സമർപ്പിച്ചത്. കിഴക്കേ ഗോപുര കവാടത്തിലെ ദീപസ്തംഭത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ ബൈക്കിന്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി.
വാഹനപൂജയ്ക്ക് ശേഷമായിരുന്നു ചടങ്ങ്. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, കെ പി വിശ്വനാഥന്‍, മനോജ് ബി നായര്‍, കെ എസ് ബാലഗോപാല്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍, ഡി എ കെ എസ് മായാദേവി, അസി. മാനേജര്‍മാരായ രാമകൃഷ്ണന്‍, അനില്‍ കുമാര്‍, ടിവി‌എസ്. ഏരിയ മാനേജര്‍ പ്രസാദ് കൃഷ്ണ, ടിവിഎസ് ഡീലര്‍മാരായ ഫെബി എ‌ ജോണ്‍, ചാക്കോ എ ജോണ്‍, ജോണ്‍ ഫെബി എന്നിവര്‍ സന്നിഹിതരായി.
2025 ഒക്ടോബറിലാണ് ടിവിഎസ് പുതിയ അപ്പാച്ചെ ആർ‌ടി‌എക്സ് 300 അഡ്വഞ്ചർ മോട്ടോർ‌സൈക്കിൾ പുറത്തിറക്കിയത്. 1.99 ലക്ഷമാണ് പ്രാരംഭ എക്സ്-ഷോറൂംവില‌. നവംബർ അവസാനത്തോടെ രാജ്യവ്യാപകമായി ഡെലിവറികൾ ആരംഭിച്ചു.‌ സുഖകരമായ ദീർഘദൂര യാത്രകളും വൈവിധ്യമാർന്ന ഭൂപ്രകൃതിയും ആഗ്രഹിക്കുന്ന റൈഡർമാർക്കായി അപ്പാച്ചെ ആർ‌ടി‌എക്സ് 300 രൂപകൽപ്പന ചെയ്‌തിരിക്കുന്നു. 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.