ബെംഗളൂരു : വിവാഹ ചടങ്ങുകളില്‍ വധുവിന്റെയോ വരന്റെയോ ബന്ധുവാണെന്ന് നടിച്ച് സ്വര്‍ണാഭരണങ്ങളും പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചിരുന്ന മുന്‍ ഗസ്റ്റ് ലക്ചററെ ബസവനഗുഡി പൊലീസ് അറസ്റ്റ് ചെയ്തു. കെ ആര്‍ പുരം ഉദയനഗര്‍ സ്വദേശിനിയായ രേവതിയാണ് (46) അറസ്റ്റിലായത്. വിവിധ കല്യാണവീടുകളിൽ നടന്ന മോഷണങ്ങളില്‍ ഇവര്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
രേവതിയുടെ പക്കല്‍ നിന്നും ഏകദേശം 32 ലക്ഷം രൂപ വിലമതിക്കുന്ന 262 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. വർഷങ്ങൾക്ക് മുമ്പ് ജോലി ഉപേക്ഷിച്ചതിന് ശേഷമാണ് രേവതി മോഷണത്തിലേക്ക് തിരിഞ്ഞതെന്നും പൊലീസ് പറയുന്നു. നവംബര്‍ 23ന് ബസവനഗുഡിയിലെ കല്യാണമണ്ഡപത്തില്‍ ബന്ധുവിന്റെ വിവാഹത്തിനെത്തിയ മഞ്ജുനാഥ നഗര്‍ സ്വദേശിനിയുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 32 ഗ്രാം തൂക്കമുള്ള സ്വര്‍ണമാല ഇവര്‍ മണ്ഡപത്തിലെ മുറിയിൽ ബാഗില്‍ സൂക്ഷിച്ചിരുന്നു. മാല മോഷണം പോയതിനെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.