Wednesday, 24 December 2025

80കാരിയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്നത് കൊച്ചുമകനും കൂട്ടുകാരിയും

SHARE


 
80 വയസ്സുള്ള സ്ത്രീയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന കേസിൽ ചെറുമകനും കാമുകിയും അറസ്റ്റിലായി. ഇടുക്കി രാജകുമാരി സ്വദേശിയായ മറിയക്കുട്ടിയുടെ സ്വർണ്ണവും പണവുമാണ് കവർന്നത്. സംഭവത്തിൽ ചെറുമകൻ സൈബു തങ്കച്ചനെയും സുഹൃത്ത് അനില ജോസിനെയും അറസ്റ്റ് ചെയ്തു. രാജാക്കാട് പോലീസ് പ്രതികളെ പാലക്കാട് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരുവർക്കും പരമാവധി ശിക്ഷ നൽകണമെന്ന് മറിയക്കുട്ടിയുടെ ആവശ്യം.

കഴിഞ്ഞ ആഴ്ച, രാജകുമാരി സ്വദേശിയായ ടോമിയുടെ വീട്ടിൽ അമ്മ മറിയക്കുട്ടിയെ കെട്ടിയിട്ട് 24 ഗ്രാം ആഭരണങ്ങളും 3,000 രൂപയും കവറുകയായിരുന്നു. ആ സമയത്ത് വീട്ടിൽ മറിയക്കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരെ ഡൈനിംഗ് ടേബിളിൽ കെട്ടിയിട്ട ശേഷമാണ് കവർച്ച നടന്നത്. അലമാരയിൽ പണത്തിനായി മോഷ്ടാക്കൾ തിരയുന്നതിനിടയിൽ, മറിയക്കുട്ടി കെട്ടഴിച്ചു രക്ഷപ്പെട്ടു.

മറിയക്കുട്ടിയുടെ പരാതിയിൽ രാജാക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോട്ടയം മണർകാട് സ്വദേശി സരോജയെ അറസ്റ്റ് ചെയ്തു. സരോജയെ ചോദ്യം ചെയ്തതിന് ശേഷമാണ് മേരിക്കുട്ടിയുടെ മകളുടെ മകൻ സൈബു തങ്കച്ചൻ്റെ അടുത്ത് അന്വേഷണ സംഘം എത്തിയത്






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.