Saturday, 20 December 2025

37-ാം ജന്മദിനത്തിൽ അച്ഛന്റെ മരണം; ഉള്ളുലഞ്ഞ് ധ്യാൻ ശ്രീനിവാസൻ

SHARE


 
ധ്യാൻ ശ്രീനിവാസിന്റെ 37-ാം ജന്മദിനത്തിൽ തീരാനോവായി പിതാവ് ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോ​ഗം. അച്ഛന്റെ അപ്രതീക്ഷിത മരണവാര്‍ത്തയിൽ തകർന്നാണ് കോഴിക്കോട്ടെ സിനിമ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ധ്യാൻ കൊച്ചിയിലെത്തിയത്. അച്ഛന്റെ ഭൗതികദേഹത്തിന് അരികിലിരുന്ന് വിങ്ങിപ്പൊട്ടുന്ന ധ്യാനിന്റെ ദൃശ്യങ്ങൾ മലയാളികൾക്ക് നൊമ്പരമായി. നേരത്ത ധ്യാൻ അച്ഛനെ കുറിച്ച്
ഓൺലൈൻ അഭിമുഖങ്ങളിൽ പറയുന്ന ഓരോ കാര്യങ്ങളും സമൂ​ഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
അച്ഛനുമായുള്ള ബന്ധത്തെ കുറിച്ചും ധ്യാൻ നിരവധി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ധ്യാനിനോട് പുറമെ സ്നേഹം അധികം പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും, അവസാന നാളുകളിൽ അദ്ദേഹം ധ്യാനിനോട് കൂടുതൽ ചേർന്നു നിന്നു.

സിനിമ-രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രമുഖർ കൊച്ചിയിലെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി. രാജീവ്, സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ് തുടങ്ങിയവർ നേരിട്ടെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. നടൻ മമ്മൂട്ടി ഭാര്യ സുൽഫത്തിനൊപ്പം വസതിയിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.




ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.