Wednesday, 31 December 2025

ഉരുളക്കിഴങ് പാകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 3 അബദ്ധങ്ങൾ

SHARE

.നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. വിറ്റാമിൻ ബി, സി, പൊട്ടാസ്യം എന്നിവ ധാരാളം ഉള്ളതുകൊണ്ട് തന്നെ രോഗ പ്രതിരോധശേഷി കൂട്ടാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്. ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട അബദ്ധങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
.1.അമിതമായി വറുക്കരുത്
ഉരുളക്കിഴങ്ങ് അമിതമായി വറുക്കുന്നത് ഒഴിവാക്കാം. കൂടുതൽ ചൂടാക്കുമ്പോൾ ഇതിൽ നിന്നും രാസവസ്തുക്കൾ പുറന്തള്ളുകയും പ്രതിപ്രവർത്തനം ഉണ്ടാവാനും സാധ്യത കൂടുതലാണ്. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അതിനാൽ തന്നെ ഉരുളക്കിഴങ്ങ് അമിതമായി എണ്ണയിലിട്ട് വറുക്കുന്നത് ഒഴിവാക്കണം.

2. പാകം ചെയ്യുന്നതും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതും
ഉരുളക്കിഴങ്ങ് ഒരുമിച്ച് പാകം ചെയ്യുമ്പോഴും ശ്രദ്ധിക്കണം. ബാക്കിവന്ന ഉരുളക്കിഴങ്ങ് അധിക ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. ഇത് അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വർധിപ്പിക്കുന്നു. എപ്പോഴും ഫ്രഷായ ഉരുളക്കിഴങ്ങ് വാങ്ങാൻ ശ്രദ്ധിക്കണം. പാകം ചെയ്തുകഴിഞ്ഞാൽ കൂടുതൽ ദിവസം സൂക്ഷിക്കാനും പാടില്ല. ഇത് ആരോഗ്യത്തിന് ദോഷമാണ്.
3. പാകം ചെയ്യാത്ത ഉരുളക്കിഴങ്ങ്

പാകം ചെയ്യാത്ത ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. കാരണം ഫ്രിഡ്ജിൽ വെയ്ക്കുമ്പോൾ ഇതിലുള്ള സ്റ്റാർച്ച് പഞ്ചസാരയായി മാറുന്നു. ഈർപ്പം ഉണ്ടാവുന്നതും വായുസഞ്ചാരം ഇല്ലാത്തതും കൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ഉരുളക്കിഴങ്ങ് എപ്പോഴും നല്ല വായുസഞ്ചാരമുള്ള സ്ഥലത്താവണം സൂക്ഷിക്കേണ്ടത്. അധികം വെളിച്ചം ഇല്ലാത്ത തണുപ്പുള്ള സ്ഥലങ്ങൾ തെരഞ്ഞെടുക്കാം.



 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.