Tuesday, 30 December 2025

വെറും നാല് ദിവസം, 50 കോടി തിളക്കത്തിൽ സർവ്വം മായ, ഉള്ളം നിറഞ്ഞ് നിവിൻ പോളി

SHARE


 
ഫാന്റസി ഹൊറർ ത്രില്ലർ ചിത്രം സർവ്വം മായയിലൂടെ ​ഗംഭീര തിരിച്ചുവരവ് നടന്നത്തി നടൻ നിവിൻ പോളി. കരിയറിലെ മികച്ച പ്രകടനം കാഴ്ചവച്ച നിവിന്റെ ഈ ചിത്രമിതാ 50 കോടി എന്ന സുവർണ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. റിലീസ് ചെയ്ത് വെറും മൂന്ന് ദിവസം കൊണ്ടാണ് സർവ്വം മായയുടെ ഈ നേട്ടം. ചിത്രം 50 കോടി ക്ലബ്ബിൽ കയറിയ സന്തോഷം നിവിൻ പോളി തന്നെയാണ് ആരാധകരോടായി അറിയിച്ചിരിക്കുന്നത്. ഒപ്പം പ്രേക്ഷകർക്കും ആരാധകർക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്യുന്നു.


‘ഈ സിനിമ നിങ്ങളുടേതാക്കിയതിന് ഒരുപാട് നന്ദി. എൻ്റെ മനസ് നിറഞ്ഞിരിക്കുന്നു’, എന്നായിരുന്നു സന്തോഷം പങ്കിട്ട് നിവിന്‍ പോളി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകള്‍ അറിയിക്കുന്നത്. ഇതാണ് കം ബാക്ക് മൊമന്‍റ് എന്നാണ് പലരുടേയും കമന്‍റുകള്‍. 

ക്രിസ്മസ് റിലീസായി ഡിസംബര്‍ 25ന് ആയിരുന്നു സര്‍വ്വം മായ തിയറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്ത് വെറും നാല് ദിവസത്തിലാണ് ചിത്രം 50 കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഇതോടെ അതിവേഗം 50 കോടി ക്ലബ്ബിലെത്തുന്ന ചിത്രങ്ങളുടെയും പട്ടികയില്‍ നിവിനും സര്‍വ്വം മായയും ഇടംപിടിച്ചു കഴിഞ്ഞു. 






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.