'ധുരന്ധർ' (Dhurandhar) എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ നടി സാറ അർജുനെ ചുംബിച്ചുവെന്ന ആരോപണത്തിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടൻ രാകേഷ് ബേദി രംഗത്ത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ തെറ്റായ രീതിയിലാണ് ആളുകൾ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആദിത്യ ധർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ 71 കാരനായ രാകേഷ് ബേദി ജമീൽ ജമാലി എന്ന രാഷ്ട്രീയക്കാരനായാണ് വേഷമിടുന്നത്. സാറ അദ്ദേഹത്തിന്റെ മകളായ യാലിന ജമാലി എന്ന കഥാപത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ സാറയുടെ തോളിൽ ചുംബിച്ചു എന്ന പേരിൽ വലിയ വിമർശനങ്ങൾ രാകേഷ് ബേദിയ്ക്കെതിരെ ഉയർന്നിരുന്നു. ഇപ്പോൾ ഈ ആരോപണങ്ങളെ 'വിഡ്ഢിത്തം' എന്ന് വിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാകേഷ് ബേദി.
ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ ഒരു അഭിമുഖത്തിലാണ് രാകേഷ് ബേദി വിഷയത്തിൽ തന്റെ ഭാഗം വ്യക്തമാക്കിയത്: "സാറയ്ക്ക് എന്റെ പകുതി പ്രായം പോലുമില്ല, സിനിമയിൽ അവൾ എന്റെ മകളായാണ് അഭിനയിക്കുന്നത്. ഷൂട്ടിംഗ് സമയത്ത് ഞങ്ങൾ കാണുമ്പോഴെല്ലാം, സെറ്റിൽ അവൾ എന്നെ 'പപ്പ' എന്നാണ് വിളിച്ചിരുന്നത്. ഒരു അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധമാണ് ഞങ്ങൾക്കിടയിലുള്ളത്. അത് സ്ക്രീനിലും പ്രതിഫലിക്കുന്നുണ്ട്." എന്നായിരുന്നു രാകേഷ് ബേദിയുടെ വാക്കുകൾ. അന്നും പതിവുപോലെയുള്ള ഒരു സ്നേഹപ്രകടനം മാത്രമായിരുന്നു നടന്നതെന്നും പക്ഷേ ആളുകൾ അതിലെ വാത്സല്യം കാണാതെ തന്നെ വിമർശിക്കുകയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാണുന്നവരുടെ കണ്ണിലാണ് കുഴപ്പമെങ്കിൽ നമുക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. പൊതുവേദിയിൽ വച്ച് താൻ എന്തിനാണ് മോശമായ ഉദ്ദേശത്തോടെ അവളെ ചുംബിക്കുന്നതെന്നും അവളുടെ മാതാപിതാക്കൾ അവിടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇങ്ങനെയൊക്കെ പറയുന്നവർക്ക് ഭ്രാന്താണന്നും താരം കൂട്ടിച്ചേർത്തു. താൻ സ്വയം ന്യായീകരിക്കുകയല്ലെന്നും മറിച്ച് യഥാർത്ഥത്തിൽ സംഭവിച്ചത് മാത്രമാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.