Friday, 19 December 2025

കിംഗ് ഓഫ് കൊത്ത ഷൂട്ടിംഗ് സമയത്ത് കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ചു'; പ്രതാപചന്ദ്രനെതിരെ യുവനടന്‍

SHARE

 


മലപ്പുറം: പൊലീസ് സ്റ്റേഷനിലെത്തിയ ഗര്‍ഭിണിയായ യുവതിയെ മര്‍ദിച്ച സിഐ പ്രതാപചന്ദ്രനെതിരെ നേരത്തെയും പരാതികള്‍. പാലക്കാട് സ്വദേശിയായ യുവനടനാണ് പ്രതാപചന്ദ്രനെതിരെ നിയമപോരാട്ടം നടത്തുന്നത്. കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ചുവെന്ന് നടനായ സനൂപ് പറയുന്നു.

2023 മെയ് 16-നാണ് സംഭവം നടന്നത്. കിംഗ് ഓഫ് കൊത്ത ഷൂട്ടിംഗ് സമയത്ത് ആയിരുന്നു മര്‍ദനം. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് വിഷ്വല്‍ എഡിറ്ററായ രാഹുല്‍ രാജിനും മര്‍ദ്ദനമേറ്റു. രാത്രി ഒരു മണിക്ക് കലൂര്‍ ദേശാഭിമാനി ജംങ്ഷനില്‍ ചായ കുടിക്കാന്‍ പോയ സമയത്തായിരുന്നു സംഭവമെന്നാണ് സനൂപ് പറയുന്നത്.
അവിടെയെത്തിയ പൊലീസ് സംഘം വാഹനത്തിന്റെ രേഖകള്‍ ചോദിച്ചു. എല്ലാം കൃത്യമാണെന്ന് പറഞ്ഞപ്പോള്‍ അടുത്ത ദിവസം സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. പൊലീസ് നടപടി ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതോടെയാണ് മര്‍ദ്ദനം ഉണ്ടായത്. പൊലീസ് ഫോണ്‍ എറിഞ്ഞുപൊട്ടിച്ച ശേഷം മര്‍ദിച്ചു. പ്രതാപചന്ദ്രനും കൂടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് മര്‍ദിച്ചത്. പൊലീസിനെ ആക്രമിച്ചന്ന പേരില്‍ കള്ളക്കേസില്‍ കുടുക്കി റിമാന്‍ഡ് ചെയ്തു. സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ഇല്ലാതാക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും സനൂപ് ആരോപിക്കുന്നു.
പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ മർദിച്ച സംഭവത്തിൽ സിഐ പ്രതാപചന്ദ്രനെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. ദക്ഷിണ മേഖലാ ഐജി ശ്യാം സുന്ദറാണ് സസ്‌പെൻഡ് ചെയ്തത്. എഡിജിപിയുടെ നിർദേശപ്രകാരമായിരുന്നു നടപടി.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.