Wednesday, 17 December 2025

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വടിവാളുമായി അക്രമം; പാനൂരിൽ 5 സിപിഐഎം പ്രവർത്തകർ കൂടി അറസ്റ്റിൽ, മൈസൂരിൽ നിന്ന് പിടികൂടി

SHARE
 

പാനൂരിനടുത്ത് പാറാട് വടിവാളുമായി അക്രമം നടത്തിയ സംഭവത്തിൽ 5 പേർ കൂടി അറസ്റ്റിൽ. സിപിഐഎം പ്രവർത്തകരായ അഞ്ച് പേരെ മൈസൂരിൽ നിന്നാണ് പിടി കൂടിയത്. ശരത്, ശ്രീജി, അശ്വന്ത്, ശ്രെയസ് അതുൽ എന്നിവരാണ് പിടിയിലായത്.

മുസ്ലീം ലീഗ് പ്രവർത്തകരായ 3 പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇതോടെ അക്രമ സംഭവങ്ങളിൽ ഇരു പാർട്ടികളിലും പെട്ട 11 പേർ പിടിയിലായി. മേഖലയിൽ പൊലീസ് നിരീക്ഷണം ശക്തമായി തുടരുകയാണ്. കൂത്തുപറമ്പ് എ.സി പി എം.പി ആസാദിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

സംഭവത്തിൽ അമ്പതോളം സിപിഐഎം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൊലീസ് വാഹനം തകർത്തത് ‌അടക്കം കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാനൂർ മേഖലയിൽ പല ഇടങ്ങളിലും അക്രമ സംഭവങ്ങൾ നടന്നിരുന്നു. വടിവാളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു അക്രമം.

ശനിയാഴ്ച വൈകിട്ട് പാനൂരിൽ യുഡിഎഫിന്‍റെ ആഹ്ലാദപ്രകടനത്തിന് നേരെയാണ് വടിവാളുമായി സിപിഐഎം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. ലീഗ് പ്രവർത്തകരുടെ വീടുകളിൽ കയറിയ അക്രമികൾ ചിലർക്ക് നേരെ വാളുവീശി. പാറാട് ടൗണിലുണ്ടായ കല്ലേറിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരുക്കേറ്റു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.