Sunday, 14 December 2025

എറണാകുളം-ഇടപ്പള്ളി ഫ്ലൈ ഓവറുകൾ ഉടൻ

SHARE

 


കൊച്ചി: കേരളത്തിലെ തന്നെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായ കൊച്ചി നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് ഗതാഗത കുരുക്ക്. ഇക്കാര്യത്തിൽ ഇന്ത്യയിലെ മറ്റ് മെട്രോ നഗരങ്ങളിൽ നിന്ന് ഒട്ടും വ്യത്യസ്‌തമല്ല കൊച്ചിയുടെ കാര്യവും. എന്നാൽ അതിനെയൊക്കെ മാറ്റിയെടുക്കാനും ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികൾ അണിയറയിൽ നടക്കുന്നുണ്ട്. അതിൽ പ്രധാനമാണ് എലിവേറ്റഡ് ഹൈവേകളും ഫ്ലൈഓവറുകളും മറ്റുമൊക്കെ.

അത്തരത്തിൽ ഒരു വിഷയവുമായി ബന്ധപ്പെട്ട നിർണായക വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. എറണാകുളം-എടപ്പള്ളി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ നിർദ്ദേശിച്ചിട്ടുള്ള രണ്ട് ഫ്ലൈഓവറുകളുടെ നിർമ്മാണം അടുത്ത വർഷം മെയ് മാസത്തോടെ പൂർത്തിയാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്‌ക അറിയിച്ചിരിക്കുകയാണ്. എറണാകുളം എംപി ഹൈബി ഈഡന്റെ ചോദ്യങ്ങൾക്ക് സഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.



ദേശീയപാതകളായ എൻഎച്ച് 66-ഉം 544ഉം സംഗമിക്കുന്ന പ്രധാന ജംഗ്ഷനായ എടപ്പള്ളിയിൽ കടുത്ത ഗതാഗതക്കുരുക്ക് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നാണ് മന്ത്രി പറയുന്നത്. എൻഎച്ച് 66 വീതികൂട്ടുന്നതിന്റെ ഭാഗമായി 50 മീറ്റർ വീതിയുള്ള രണ്ട് ഫ്ലൈഓവർ-കം-അണ്ടർപാസുകളാണ് ഇവിടെ നിർമ്മിക്കാൻ നിർദ്ദേശിച്ചത്. ഈ ഫ്ലൈഓവറുകളുടെ ഘടനാപരമായ ജോലികൾ പൂർത്തിയായിട്ടുണ്ട്. നിലവിൽ അവയിലേക്കുള്ള അപ്രോച്ച് റോഡുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. പ്രധാന ജംഗ്ഷനുകളിൽ ഗതാഗതം തത്സമയം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി ഒരു ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്‌റ്റം സ്ഥാപിക്കുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു. ഇതോടെ കൊച്ചി നിവാസികൾക്ക് വലിയ ആശ്വാസമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. കൂടാതെ മറ്റു തിരക്കേറിയ നഗര ജംഗ്ഷനുകളിൽ സമാന പദ്ധതികൾ ആവർത്തിക്കുന്നത് സ്ഥലത്തിന്റെ ആവശ്യകതയും നിക്ഷേപവും അനുസരിച്ച് വിലയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. അതിനർത്ഥം കൊച്ചിയിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന നഗരഹൃദയത്തിൽ ഭാഗങ്ങളിൽ ഫ്ലൈ ഓവറുകൾ അടക്കം സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്നാണ്.

ഔദ്യോഗിക അറിയിപ്പ് പ്രകാരം, 650 മീറ്റർ നീളമുള്ള ഈ ഫ്ലൈഓവറുകൾ നിലവിലുള്ള എടപ്പള്ളി ഫ്ലൈഓവറിൽ നിന്ന് ഏതാനും നൂറ് മീറ്റർ മാറിയാണ് നിലവിൽ വരിക. ഒന്ന് ഓബറോൺ മാളിനടുത്തും മറ്റൊന്ന് ലുലു മാളിന്റെ പ്രവേശന കവാടത്തിനടുത്തുമായിരിക്കും ഉണ്ടാവുക. ഇവ വരുന്നതോടെ കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയൊരു അളവിൽ ആശ്വാസമാവും എന്നാണ് വിലയിരുത്തൽ. കൊച്ചിയിൽ ഒരുങ്ങുന്നത് വമ്പൻ പദ്ധതികൾ നിലവിൽ നഗരത്തിലെയും എറണാകുളം ജില്ലയിലെയും ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കാൻ ഒട്ടേറെ പദ്ധതികൾ അണിയറയിൽ നടക്കുന്നുണ്ട്. നിരവധി പാലം പദ്ധതികളും പുരോഗമിക്കുകയാണ്. കുമ്പളം-തേവര പാലം, പിഴല-കടമക്കുടി പാലം, വടുതല റെയിൽവേ മേൽപ്പാലം എന്നിവയുടെ നിർമ്മാണം അടുത്ത ഏതാനും ആഴ്‌ചകൾക്കുള്ളിൽ തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. മുനമ്പം-അഴീക്കോട് പാലം, കുമ്പളങ്ങി-കെൽട്രോൺ കടത്ത് പാലം എന്നിവയും വരുന്നുണ്ട്.

കൂടാതെ അങ്കമാലി-കുണ്ടന്നൂർ ബൈപാസ് ഉൾപ്പെടെയുള്ളവയും പരിഗണനയിൽ ഉണ്ട്. 44 കിലോമീറ്ററിൽ ആറുവരിപ്പാതയായാണ് അങ്കമാലി-കുണ്ടന്നൂർ ബൈപാസ് നിർമ്മിക്കാൻ തീരുമാനിച്ചത്. 2023 ജൂണിൽ പദ്ധതിക്ക് ദേശീയപാതാ അതോറിറ്റി അംഗീകാരം നൽകിയിരുന്നു. എന്നാൽ കൂടുതൽ സൗകര്യത്തിനായി ഇത് എട്ടുവരി ആക്കുന്നതിൽ ഇപ്പോൾ ചർച്ച നടക്കുന്നുണ്ട്. ഇതും യാഥാർഥ്യമായാൽ കൊച്ചി വളരുമെന്ന് ഉറപ്പാണ്.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.