ട്വന്റി20 മത്സരത്തിൽ 8 വിക്കറ്റ് എന്ന ചരിത്രനേട്ടവുമായി ഭൂട്ടാന്റെ ഇടംകയ്യൻ സ്പിന്നർ സോനം യെഷെ. രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലും അല്ലാതെയും ഇതാദ്യമായാണ് ഒരു ബൗളർ ഒരു മത്സരത്തിൽ 8 വിക്കറ്റ് നേടുന്നത്. ഭൂട്ടാനിലെ ഗെലെഫുവിൽ മ്യാൻമറിനെതിരെ നടന്ന ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് 22 കാരനായ സോനം യെഷെയുടെ നേട്ടം. നാല് ഓവറിൽ വെറും 7 റൺസ് മാത്രം വിട്ടുകൊടുത്താണ് സോനം 8 വിക്കറ്റ് വീഴ്ത്തിയത്.
ആദ്യം ബാറ്റ് ചെയ്തു ഭൂട്ടാൻ 128 റൺസ് വിജയലക്ഷ്യമാണ് ഉയർത്തിയത്. വിജയപ്രതീക്ഷയുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ മ്യാൻമർ, സോനത്തിന്റെ അസാമാന്യ പ്രകടനത്തിന് മുന്നിൽ 45 റൺസിന് ഓൾഔട്ടായി. ഭൂട്ടാന് 82 റൺസിന്റെ വമ്പൻ ജയം. മ്യാൻമർ നിരയിൽ രണ്ടുപേർ മാത്രമാണ് രണ്ടക്കം കടന്നത്. മൂന്നാം ഓവറിലാണ് സോനം ആദ്യ വിക്കറ്റ് വീഴ്ത്തിയത്. ആ ഓവറിൽ തന്നെ ആകെ 3 വിക്കറ്റെടുത്തു. പിന്നീടെറിഞ്ഞ എല്ലാ ഓവറിലും വിക്കറ്റ് വീഴ്ത്തിയാണ് സോനം 8 വിക്കറ്റ് തികച്ചത്. ആനന്ദ് മോങ്ങാറിനാണ് മറ്റു രണ്ടു വിക്കറ്റുകൾ.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.