Monday, 29 December 2025

നിലമ്പൂർ വനത്തിൽ സ്വർണ ഖനനം; 7 പേർ പിടിയിൽ

SHARE

 


മലപ്പുറം നിലമ്പൂർ വനത്തിൽ നിന്ന് സ്വർണ ഖനനം ചെയ്ത കേസിൽ ഏഴ് പേർ പിടിയിൽ. മമ്പാട് പുള്ളിപ്പാടം സ്വദേശികളെയാണ് വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന് പിടികൂടിയത്. റസാക്, ജാബിർ , അലവികുട്ടി , അഷറഫ്, സക്കീർ , ഷമീം , സുന്ദരൻ എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തും.

മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് മണൽ ഊറ്റി സ്വർണം അരിച്ചെടുക്കുകയായിരുന്നു എന്നാണ് കണ്ടെത്തൽ. നിലമ്പൂർ വനമേഖലയിൽ മരുത ഭാഗം മുതൽ നിലമ്പൂർ മോടവണ്ണ വരെയുള്ള ചാലിയാർ പുഴയുടെ ഭാഗങ്ങളിൽ മണലിൽ സ്വർണത്തിന്റെ അംശമുണ്ട്. നിലമ്പൂർ റെയിഞ്ച് പനയങ്കോട് സെക്ഷൻ പരിധിയിൽ ആയിര വല്ലികാവ് മേഖലയിൽ വെച്ചാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഉദ്യോഗസ്ഥർ എത്തിയപ്പോൾ പ്രതികൾ സ്വർണം അരിച്ചെടുക്കുകയായിരുന്നു. പ്രതികൾ കുറെ അധികം ദിവസങ്ങളായി വനം വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. നിലമ്പൂർ നോർത്ത് ഡിഎഫ്ഒക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ റെഞ്ച് ഓഫീസർ സൂരജ് വേണുഗോപാലും സംഘവും ആണ് പ്രതികളെ പിടികൂടിയത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.