Saturday, 27 December 2025

യുപിയിൽ ബാങ്ക് കൊള്ള; കൊച്ചിയിലെ ലോഡ്ജിൽ സുഖവാസം; 85 ലക്ഷം കവർന്ന പ്രതി പിടിയിൽ

SHARE


 
കൊച്ചി: യുപി ബാങ്ക് കൊള്ളയടിച്ച കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ. യുപി സ്വദേശി റിസാഖത്ത് ആണ് അറസ്റ്റിലായത്. കൊച്ചിയിലെ സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു യുവാവ്. യുപി പൊലീസ് നേരിട്ടെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

85 ലക്ഷം രൂപയാണ് റിസാഖത്തും സം​ഘവും കവർന്നത്. ബാങ്കിൽ നിന്നും പണവുമായി മടങ്ങുന്നയാളെ ക്രൂരമായി ആക്രമിച്ചാണ് സംഘം പണം തട്ടിയെടുത്തത്. പിന്നാലെ ഇവർ  അവിടെ നിന്നും കടന്നു. റിസാഖത്തിനെ ഉടൻ കോടതിയിൽ ഹാജരാക്കും.

യുപി പൊലീസ് പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊച്ചിയിൽ എത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. കൊച്ചി സെൻട്രൽ പോലീസിന്റെ സഹായത്തോടു കൂടിയാണ്  ലോഡ്ജിൽ നിന്നും ഇയാൾ പിടിയിലായത്. സംഘത്തിലെ മറ്റാളുകൾക്കായി തെരച്ചിൽ തുടരുകയാണ്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ യുപിയിലേക്ക് കൊണ്ടുപോകും.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.