നിരവധിപ്പേരാണ് ഇപ്പോൾ വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യ സന്ദർശിക്കാനായി എത്താറുള്ളത്. സോഷ്യൽ മീഡിയയിലൂടെ അതിന്റെ വിശേഷങ്ങളും പലരും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ദക്ഷിണേന്ത്യയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് വിദേശിയായ ഒരു സഞ്ചാരി പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. 'റോറി പോർട്ടർ' എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഈ വർഷം താൻ സന്ദർശിച്ച സ്ഥലങ്ങൾക്ക് മാർക്ക് നൽകിക്കൊണ്ട് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത വീഡിയോ പ്രകാരം കേരളം റോറി പോർട്ടറിന് ഏറെ പ്രിയപ്പെട്ട ഇടമായി മാറിയിട്ടുണ്ട് എന്ന് കാണാംഗോവയെ കുറിച്ചും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. ഗോവയ്ക്ക് പത്തിൽ 9 മാർക്കാണ് യുവാവ് നൽകിയത്. സാങ്കേതികമായി ഗോവ ദക്ഷിണേന്ത്യയുടെ ഭാഗമല്ലെന്ന് അറിയാമെങ്കിലും, അവിടുത്തെ അനുഭവം അത്രയേറെ ഇഷ്ടപ്പെട്ടതിനാലാണ് പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും വീഡിയോയിൽ പറയുന്നു. ഗോവയിലെ മനോഹരമായ ബീച്ച്, ശാന്തമായ അന്തരീക്ഷം, കടൽത്തീരത്തെ പശുക്കളും നായ്ക്കളും ഉൾപ്പെടെയുള്ള കാഴ്ചകൾ, ആളുകളുടെ സൗഹൃദ മനോഭാവം എല്ലാം തന്നെ ആകർഷിച്ചതായി യുവാവ് സമ്മതിക്കുന്നു. റോഡുകളിൽ തിരക്ക് കുറവായതിനാൽ കാറോ ബൈക്കോ വാടകയ്ക്കെടുത്ത് യാത്ര ചെയ്യാൻ വളരെ എളുപ്പമാണെന്നും വീഡിയോയിൽ പറയുന്നു.എന്തായാലും ഗോവയെ മാറ്റിനിർത്തിയാൽ പട്ടികയിൽ കൊച്ചിക്ക് പത്തിൽ 8 മാർക്കാണ് നൽകിയിരിക്കുന്നത്. ഇവിടുത്തെ ഭക്ഷണവും വൈകുന്നേരങ്ങളിലെ അന്തരീക്ഷവുമാണ് തന്നെ ഏറെ ആകർഷിച്ചത് എന്നും യുവാവ് പറയുന്നു. മൂന്നാറിലെ പച്ചപ്പും തേയിലത്തോട്ടങ്ങളും ഒക്കെ യുവാവിന് ഇഷ്ടമായി. പത്തിൽ 8 മാർക്കാണ് നൽകിയിരിക്കുന്നത്. ആലപ്പുഴയ്ക്ക് പത്തിൽ 9 മാർക്കാണ് നൽകിയിരിക്കുന്നത്. ആലപ്പുഴയിലെ പ്രധാന ആകർഷണമായി പറയുന്നത് അവിടുത്തെ കായലും ഹൗസ്ബോട്ടും ഒക്കെയാണ്. ഭക്ഷണത്തെ കുറിച്ചും യുവാവ് പറയുന്നുണ്ട്. ഈ വർഷം രണ്ട് തവണ താൻ ഇന്ത്യ സന്ദർശിച്ചതായും റോറി പറയുന്നു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.