ദില്ലി: വനിതാ ചെസ്സില്‍ ഇന്ത്യക്ക് പുതിയ ലോക ചാമ്പ്യനെ കിട്ടിയവര്‍ഷമാണ് 2025. നീരജ് ചോപ്ര 90 മീറ്റര്‍ കടമ്പ കടന്ന് ചരിത്രം കുറിച്ചതും ഈ വര്‍ഷം തന്നെ. ലോക ചെസ്സില്‍ ഇന്ത്യന്‍ മേധാവിത്തം ഉറപ്പിച്ച് ദിവ്യ ദേശ്മുഖ്. വനിതാ ലോകകപ്പില്‍ സഹതാരം കൊനേരു ഹംപിയെ തോല്‍പിച്ചാണ് ദിവ്യയുടെ ചരിത്രനേട്ടം. ലോകകപ്പ് ജേതാവുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കിയ പത്തൊന്‍പതുകാരി ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും സ്വന്തമാക്കി.
ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര 90 മീറ്റര്‍ കടന്പ മറികടന്നതാണ് ഇന്ത്യന്‍ അത്റ്റിക്‌സിലെ ഏറ്റവും തിളക്കമുള്ള നേട്ടം. ദോഹ ഡയമണ്ട് ലീഗില്‍ നീരജ് ജാവലിന്‍ പായിച്ചത് 90.23 മീറ്റര്‍ ദൂരത്തേക്ക്. ജാവലിന്‍ ത്രോയില്‍ 90 മീറ്റര്‍ മറികടക്കുന്ന ഇരുപത്തിയഞ്ചാമത്തെ താരമാണ് നീരജ്. ബെംഗളൂരുവില്‍ സ്വന്തം പേരില്‍ നീരജ് ചോപ്ര ക്ലാസിക് മത്സരം നടത്തി. ലോക ശ്രദ്ധനേടിയ ഇന്ത്യന്‍ താരം സ്വര്‍ണം മറ്റാര്‍ക്കും വിട്ടുകൊടുത്തില്ല. സ്‌ക്വാഷ് ലോകകപ്പില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. ടോപ് സീഡ് ടീമായ ഹോങ്കോഗിനെ തകര്‍ത്ത് ആദ്യ കിരീടം.
സ്‌ക്വാഷ് ലോകകപ്പ് നേടുന്ന മാത്രം ടീമാണ് ഇന്ത്യ. ഖോ ഖോ ലോകകപ്പില്‍ ഇന്ത്യക്ക് ഇരട്ടക്കിരീടം. ടൂര്‍ണമെന്റില്‍ ഒറ്റക്കളിയും തോല്‍ക്കാതെ ഫൈനലില്‍ എത്തിയുടെ പുരുഷ വനിതാ ടീമുകള്‍ തോല്‍പിച്ചത് നേപ്പാളിനെ. കബഡി ലോകകപ്പില്‍ ഇന്ത്യന്‍ വനിതകള്‍ കിരീടം നിലനിര്‍ത്തി. ഫൈനലില്‍ തോല്‍പിച്ചത് ചൈനീസ് തായ്‌പേയിയെ. ഇന്ത്യയുടെ നേട്ടം ഒറ്റക്കളിയും തോല്‍ക്കാതെ. എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യ ചാമ്പ്യന്‍മാര്‍.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.