മറ്റത്തൂർ പഞ്ചായത്തിൽ വിമതനെ ഒപ്പം കൂട്ടാൻ കോൺഗ്രസ് ശ്രമിച്ചത് ബിജെപി സഖ്യമുണ്ടെന്ന് പറഞ്ഞാണെന്ന് ആരോപണം. സഖ്യത്തിലേക്ക് കോൺഗ്രസ് വിമതനായ കെആർ ഔസേപ്പിന്റെ പിന്തുണ തേടാൻ എത്തുന്ന കോൺഗ്രസ് നേതാക്കളുടെ വീഡിയോ ആണ് എൽഡിഎഫ് പുറത്തുവിട്ടത്. കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
വിമതനായി ജയിച്ച ഔസേപ്പിന്റെ പിന്തുണയോടെ ഭരണം പിടിക്കാൻ ആയിരുന്നു കോൺഗ്രസ് നീക്കം. 10-10 എന്ന നിലയിൽ എത്തിയാൽ എങ്ങനെ ഭരണം നേടാൻ ആകുമെന്ന് ചോദിച്ചപ്പോൾ ബിജെപിയുമായി സഖ്യം ഉണ്ടെന്ന് പി എം ചന്ദ്രൻ പറഞ്ഞെന്നും ഔസേപ്പ്.
താൻ സ്വതന്ത്രനായാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. കുടയാണ് ചിഹ്നമായി ലഭിച്ചത്. തനിക്കെതിര മത്സരിച്ച സ്ഥാനാർത്ഥികളിൽ പ്രധാനി ബിജെപിക്കാരനായിരുന്നു. ന്യൂനപക്ഷങ്ങൾ പിന്തുണച്ചതു കൊണ്ടാണ് താൻ വാർഡിൽ വിജയിച്ചത്. ജയിച്ചപ്പോൾ 23-ാം തിയതി കോൺഗ്രസ് നേതാക്കൾ തൻ്റെ വീട്ടിൽ വന്നു ഒപ്പം നിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് ഔസേപ്പ് പറഞ്ഞു.
ഡിസിസി ജനറൽ സെക്രട്ടറിടി എൻ ചന്ദ്രൻ ബിജെപിയുമായി എല്ലാ കാര്യങ്ങളും സംസാരിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. അവർ പറഞ്ഞ കാര്യങ്ങൾ മൂളി കേട്ടിരുന്നെങ്കിൽ താൻ മറ്റത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് ആകുമായിരുന്നു. തനിക്ക് ബിജെപിയുമായി കൂട്ടുകൂടാൻ താത്പര്യമില്ലന്ന് അറിയിച്ചപ്പോൾ സ്ഥാനാർത്ഥിയെ മാറ്റുമെന്ന് പറഞ്ഞെന്നും ഔസേപ്പ് പറഞ്ഞു. ബിജെപിയിലേക്ക് പോകാൻ കരാർ എഴുതി തയ്യാറാക്കിയ ആളാണ് ടി.എൻ ചന്ദ്രനെന്നും അദേഹം ആരോപിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.