കാണാതായ മുത്തശ്ശിയെ നാടകീയമായ രീതിയിൽ കണ്ടെത്തി ചെറുമകൻ. ജിപിഎസ് ട്രാക്കർ ഉപയോഗിച്ചാണ് 79 കാരിയായ വയോധികയെ ചെറുമകൻ കണ്ടെത്തിയത്. അടുത്തിടെ സൗത്ത് മുംബൈയിൽ ആണ് ഈ നാടകീയ സംഭവങ്ങൾ നടന്നത്. വൈകുന്നേരം പതിവുപോലെ നടക്കാൻ പോയ സൈറ എന്ന വൃദ്ധയായ സ്ത്രീ രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്തിയില്ല.
ഇതിനിടെ സേവ്രി പ്രദേശത്തുവെച്ച് ഒരു വാഹനം തട്ടി പരിക്കേറ്റ വൃദ്ധയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കുടുംബത്തിന് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. രാത്രി ഏറെ വൈകിയിട്ടും വൃദ്ധ വീട്ടിൽ എത്താതിരുന്നപ്പോൾ കുടുംബം ആശങ്കാകുലരായി. അതേസമയം, സൈറയുടെ ചെറുമകൻ വസീം മുത്തശ്ശിയുടെ സുരക്ഷയ്ക്കായി അവരുടെ മാലയിൽ ഒരു ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചിരുന്നതായി വ്യക്തമാക്കിയിരുന്നു.
വസീം തന്റെ മൊബൈൽ ഫോണിൽ ജിപിഎസ് ആക്ടീവാക്കി ലൊക്കേഷൻ ട്രാക്ക് ചെയ്തു. ലൊക്കേഷനിൽ പരേലിലെ ഒരു സ്വകാര്യ ആശുപത്രിയാണ് കാണിച്ചത്. കുടുംബം ഉടൻ തന്നെ സൈറയെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് പാഞ്ഞു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തും. വൈദ്യപരിശോധനയിൽ വയോധികയുടെ അരക്കെട്ടിന് പൊട്ടലും ഒന്നിലധികം ആന്തരിക പരിക്കുകളും കണ്ടെത്തി. തുടർന്ന് കുടുംബം ആർഎകെ മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.