Wednesday, 31 December 2025

ക്ഷീര വികസന മന്ത്രിയുടെ ജില്ലയിൽ സൊസൈറ്റിക്ക് എതിരെ പാൽ തലയിൽ ഒഴിച്ച് ക്ഷീര കർഷകൻ്റെ പ്രതിഷേധം

SHARE


 
കൊല്ലത്ത് പാൽ തലയിലൂടെ ഒഴിച്ച് യുവക്ഷീരകർഷകൻ്റെ പ്രതിഷേധം. ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ ജില്ലയായ കൊല്ലത്ത് പരവൂർ കൂനയിൽ പാൽ സൊസൈറ്റിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തൻ്റെ പശുവിൻ്റെ പാൽ മാത്രം പിരിഞ്ഞ് പോകുന്നെന്ന സൊസൈറ്റിയുടെ വിചിത്ര വാദമെന്ന് കർഷകനായ വിഷ്ണു പറയുന്നു. തനിക്കെതിരെ പൊലീസിൽ സൊസൈറ്റി കള്ളക്കേസ് നൽകിയെന്നും വിഷ്ണു ആരോപിക്കുന്നു.

ആറുവർഷമായി പശുക്കളെ വളർത്തുന്ന വിഷ്ണു‌, ഇത്രയും വർഷമായി ഇതേ സൊസൈറ്റിയിൽ പാൽ നൽകുന്നുണ്ട്. ഒരുവർഷമായാണ് പ്രശ്നം തുടങ്ങിയത്. പാൽ കൊടുത്ത് മടങ്ങുമ്പോള്‍, കൊണ്ടുവന്ന പാലിന് നിലവാരമില്ലെന്ന് വിളിച്ച് അറിയിക്കുകയും ബില്ല് നൽകാതെ ഇരിക്കുകയും ചെയ്യുന്നുവെന്ന് വിഷ്ണു പറയുന്നു. കഴിഞ്ഞ ദിവസവും ഇത് ആവർത്തിച്ചു. ഇതിൽ പ്രതിഷേധിച്ചായിരുന്നു വിഷ്ണു ഇന്ന് രാവിലെ സൊസൈറ്റിക്ക് മുന്നിലെത്തുകയും പാൽ തലയിലൂടെ ഒഴിച്ച് പ്രതിഷേധം അറിയിക്കുക‌യും ചെയ്തത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.