Monday, 29 December 2025

കൃഷിഭൂമിയിൽ വിളയുന്നതെല്ലാം കർഷകർക്ക് അവകാശപ്പെട്ടതാകണം';ബ്രിട്ടീഷ് കാലനിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് സദ്ഗുരു

SHARE

കൃഷിഭൂമിയിൽ വിളയുന്നതെല്ലാം കർഷകർക്ക്  അവകാശപ്പെട്ടതാകണമെന്നും ബ്രിട്ടീഷ് കാലഘട്ടത്തിലെ നിയമങ്ങൾ ഭേദഗതി ചെയ്യാനും കേന്ദ്ര കൃഷിമന്ത്രിയോട് ആവശ്യപ്പെട്ട് സദ്ഗുരു. വൃക്ഷാധിഷ്ഠിത കൃഷിയിലൂടെ സുസ്ഥിര വരുമാനം ഉണ്ടാക്കുന്നതിനെക്കുറിച്ച് ഹൊസൂരിൽ സംഘടിപ്പിച്ച 'കാവേരി കോളിംഗ്' സെമിനാറിൽ പതിനായിരത്തിലധികം കർഷകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കർഷകരെ നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിക്കുന്നതിന് അടിയന്തര നയപരമായ തിരുത്തലുകൾ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രി ശിവരാജ് സിംഗ് ചൗഹാനും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

കൃഷിയെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിക്കണം, എന്ന് പറഞ്ഞ സദ്ഗുരു, കൃഷിഭൂമിയിൽ വളർത്തുന്ന ഉൽപ്പന്നങ്ങളും വനങ്ങളിൽ വളരുന്നവയും തമ്മിൽ വ്യക്തമായ വ്യത്യാസം വേണമെന്ന് ആവശ്യപ്പെട്ടു. “കർഷകൻ തന്റെ ഭൂമിയിൽ വളർത്തുന്നതെന്തും കർഷകന്റേതായിരിക്കണം,” എന്ന് കൂട്ടിച്ചേർത്ത അദ്ദേഹം, സ്വന്തം ഭൂമിയിൽ വളർത്തുന്ന മരങ്ങൾ വിൽക്കുന്നതിൽ നിന്ന് കർഷകരെ തടയുന്ന പ്രതിബന്ധങ്ങൾ നീക്കം ചെയ്യാൻ കേന്ദ്ര കൃഷിമന്ത്രിയോട് അഭ്യർത്ഥിച്ചു.
സ്വന്തം ഭൂമിയിൽ വളർത്തുന്ന മരങ്ങൾ മുറിക്കുന്നതിനോ വിൽക്കുന്നതിനോ ഒരു കർഷകന് ആരുടെയും അനുവാദം ആവശ്യമില്ലെന്നും ഇത് ഒരു സർക്കാർ നയമായി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'മണ്ണിന് എട്ടടി താഴെ കാണപ്പെടുന്നതെല്ലാം സർക്കാരിന്റേതാണ് എന്ന് അവകാശപ്പെടുന്ന ബ്രിട്ടീഷ് കാലത്തെ നിയമം ഭേദഗതി ചെയ്യണം' എന്ന് സദ്ഗുരു ഊന്നിപ്പറഞ്ഞു. 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.