Wednesday, 31 December 2025

പെട്രോൾ, ഡീസൽ വില കുറഞ്ഞു; ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ

SHARE


 
യുഎഇയിൽ ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ഡിസംബർ മാസത്തെ നിരക്കിനെ അപേക്ഷിച്ച് ജനുവരിയിലെ ഇന്ധന വിലയിൽ കുറഞ്ഞിട്ടുണ്ട്. യുഎഇ ഇന്ധന വില നിർണയ സമിതിയാണ് പുതിയ വില പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് രാത്രി മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും.

സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2 ദിര്‍ഹം 53 ഫിൽസാണ് പുതുക്കിയ വില. കഴിഞ്ഞ മാസത്തെക്കാൾ പെട്രോള്‍ ലിറ്ററിന് 17 ഫില്‍സിന്റെ കുറവ് സൂപ്പർ 98 പെട്രോളിന് രേഖപ്പെടുത്തി. സ്പെഷ്യല്‍ 95 പെട്രോൾ ലിറ്ററിന് വില 2 ദിര്‍ഹം 42 ഫിൽസായി കുറഞ്ഞു. നവംബർ മാസത്തേക്കാൾ 16 ഫിൽസിന്റെ കുറവാണ് സ്പെഷ്യൽ 95 പെട്രോൾ വിലയിലുണ്ടായിരിക്കുന്നത്.

ഇ പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2 ദിര്‍ഹം 34 ഫില്‍സാണ് ജനുവരി മാസത്തെ വില. 17 ഫിൽസിന്റെ കുറവാണ് ഇ പ്ലസ് 91 പെട്രോളിനുമുണ്ടായിരിക്കുന്നത്. ഡീസൽ വില ലിറ്ററിന് 2 ദിര്‍ഹം 85 ഫില്‍സില്‍ നിന്നും 30 ഫിൽസ് കുറഞ്ഞ് 2 ദിര്‍ഹം 55 ഫില്‍സായി.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.