തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 941 പഞ്ചായത്തുകൾ, 152 ബ്ലോക്കു പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വിവിധയിടങ്ങളിൽ നറുക്കെടുപ്പിലൂടെയാണ് പ്രസിഡൻ്റിനെ കണ്ടെത്തിയത്. കോട്ടയം എരുമേലി പഞ്ചായത്ത്, പുല്ലൂർ - പെരിയ പഞ്ചായത്ത് തുടങ്ങി ചിലയിടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റി വെച്ചു. കോട്ടയത്ത് കുമരകം പഞ്ചായത്ത് ഭരണം ബിജെപി - യുഡിഎഫ് സഖ്യത്തിന് ലഭിച്ചു. നറുക്കെടുപ്പിൽ ഈ സഖ്യത്തിന്റെ സ്ഥാനാർഥി എപി ഗോപി തെരെഞ്ഞെടുക്കപ്പെടുകയായിരുന്നു. യുഡിഎഫ് സ്വതന്ത്രനായാണ് എപി ഗോപി പഞ്ചായത്ത് അംഗമായത്. എൽഡിഫ് പ്രസിഡന്റ് സ്ഥാനാർഥി കെഎസ് സലിമോൻ ആയിരുസിപിഎം വിമതൻ്റെ പിന്തുണയോടെ എറണാകുളം ജില്ലയിലെ ചേന്ദമംഗലം പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു. കോൺഗ്രസിലെ ഹരിദാസ് ആണ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് എൽഡിഎഫ് - യുഡിഎഫ് സഖ്യത്തിന് ലഭിച്ചു. സിപിഎം വിമതയുടെ പിന്തുണയിലാണ് ഭരണത്തിലെത്തിയത്. സിപിഎമ്മിൻ്റെ പ്രമോദിന് 9 വോട്ടുകളാണ് ലഭിച്ചത്. 60 വർഷത്തിനു ശേഷം കോൺഗ്രസിന് ഭരണം നഷ്ടപ്പെടുകയായിരുന്നു. പാലക്കാട് തൃത്താല ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫ് ഭരിക്കും. എൽഡിഎഫ് - യുഡിഎഫ് മുന്നണികൾക്ക് 8 വീതം സീറ്റുകളാണ് ലഭിച്ചത്. നറുക്കെടുപ്പ് എൽഡിഎഫിനാണ് അനുകൂലമായത്. പിആർ കുഞ്ഞുണ്ണി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകും.
അതേസമയം, കോട്ടയം ഭരണങ്ങാനം പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം എൽഡിഎഫിന് ലഭിച്ചു. നറുക്കെടുപ്പിലൂടെയാണ് പ്രസിഡൻ്റിനെ തെരഞ്ഞെടുത്തത്. കേരള കോൺഗ്രസ് എമ്മിലെ സുധാ ഷാജിയാണ് പ്രസിഡന്റ്. പഞ്ചായത്തിൽ യുഡിഎഫിനും എൽഡിഎഫിനും ആറു വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്. രണ്ട് ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
ന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.