Monday, 29 December 2025

മയക്കുമരുന്ന് വിൽക്കുന്നുവെന്ന് രഹസ്യവിവരം, ബ്രൗൺ ഷുഗറുമായി രണ്ടുപേരെ പിടികൂടി

SHARE


തൃശൂർ: പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൃശ്ശൂർ എക്സൈസ് സ്ക്വാഡും, ഐ ബിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 11 ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ടുപേരെ പിടികൂടി. അന്യസംസ്ഥാന തൊഴിലാളികളായ മാഫിജൂദിൻ (34) ഇസാസുൽ ഇസ്ലാം (27) എന്നിവരാണ് കുട്ടനെല്ലൂരിൽ വെച്ച് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ആസാം സ്വദേശികളായ ഇവർ നിർമ്മാണ തൊഴിലാളികൾക്കും ഡ്രൈവർമാർക്കും മയക്കു മരുന്ന് വിൽക്കുന്നെണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ പ്രത്യേകം നിരീക്ഷിച്ചു വരികയായിരുന്നു. സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വി.ജെ. റോയുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ എൻ. സുദർശനകുമാർ, ഇന്റലിജൻസ് ബ്യൂറോയിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) വി.എം. ജബ്ബാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എം. കണ്ണൻ, സി.ജെ. റിജോ എന്നിവർ പരിശോധന സംഘത്തിൽ ഉൾപ്പെട്ടിരുന്നു.  







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.