Monday, 29 December 2025

കോഴിക്കോട് മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച് പീഡനം; പ്രതികൾ പിടിയിൽ

SHARE


 
കോഴിക്കോട് മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾ പിടിയിൽ. പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയെ ആണ് പീഡിപ്പിച്ചത്. ഒരു പകൽ മുഴുവൻ ശാരീരിക ഉപദ്രവം നടത്തിയ ശേഷം പെൺകുട്ടിയെ നാലായിരം രൂപ നൽകി ബീച്ചിൽ ഇറക്കി വിടുകയായിരുന്നു.

ഈ മാസം 20നാണ് പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടിയെ കാണാതാകുന്നത്. ബസിൽ യാത്ര ചെയ്ത് കോഴിക്കോട് ബീച്ചിലെത്തിയ പെൺകുട്ടിക്ക് താമസവും ഭക്ഷണവും നൽകാമെന്ന് പറഞ്ഞ് പ്രതികളായ യുവാക്കൾ ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവിടെവെച്ച് മൂക്കിലൂടെ വലിക്കാൻ കഴിയുന്ന ലഹരി വസ്കതുക്കൾ നൽകി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. പുലർച്ചെ മുതൽ ഉച്ചവരെ ഉപദ്രവം തുടർന്നു. ഉച്ചയോടെ 4000 രൂപയും നൽകി പെൺകുട്ടിയെ കോഴിക്കോട് ബീച്ചിൽ ഇറക്കി വിടുകയായിരുന്നു.

തുടർന്ന് പെരിന്തൽമണ്ണ പൊലീസ് പെൺകുട്ടിയെ കണ്ടെത്തി വീട്ടിലെത്തിക്കുകയായിരുന്നു. കാസർകോട് സ്വദേശികളായ രണ്ടുപേരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്.പെൺകുട്ടിയുടെ മൊഴി പ്രകാരം പോക്സോ വകുപ്പുകൾ ചുമത്തിയാണ് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.