Monday, 29 December 2025

ശീതള പാനീയ സ്ട്രോയിൽ ഒളിപ്പിച്ച് പൊതു ഇടത്തിൽ തള്ളും, ഫോട്ടോ കസ്റ്റമർക്ക് അയക്കും, ബാങ്ക് ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ

SHARE

 

കൊച്ചി: മൂവാറ്റുപുഴയിൽ 2.8 ഗ്രാം എം.ഡി.എം.എയുമായി സഹകരണ ബാങ്ക് ജീവനക്കാരൻ പിടിയിലായി. പുതുപ്പാടി പൂവത്തുംമൂട്ടിൽ ബാവ പി. ഇബ്രാഹിം (35) ആണ് അറസ്റ്റിലായത്. ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി മൂവാറ്റുപുഴയിൽ എക്സൈസ് സംഘം ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ. കണ്ടെത്തിയത്. ആവശ്യക്കാരിൽ നിന്ന് പണം വാങ്ങിയ ശേഷം ശീതള പാനീയങ്ങൾ കുടിക്കാൻ ഉപയോഗിക്കുന്ന സ്ട്രോയിൽ രാസ ലഹരി ഒളിപ്പിക്കും. അതിന് ശേഷമിത് പൊതു സ്ഥലത്ത് ഇടുകയും ഉടനെ പണം നൽകിയവർക്ക് ചിത്രം കൈമാറുകയും ചെയ്യും. ഇതായിരുന്നു ബാവയുടെ കച്ചവട രീതിയെന്ന് എക്സൈസ് പറഞ്ഞു. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ടി.എൻ. സുധീറിന്റെ നിർദേശാനുസരണം മുൻപ് കുറ്റകൃത്യങ്ങൾ നടത്തിയിട്ടുളളവരെ നരീക്ഷിച്ച് വന്നപ്പോഴാണ് ബാവയെ നീക്കങ്ങളും ശ്രദ്ധയിൽപ്പെട്ടത്. അന്വേഷണ സംഘത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറോടൊപ്പം സിവിൽ ഓഫീസർമാരായ പി. ആർ. അനുരാജ്, പി.ബി. മാഹിൻ, പി.എൻ. അനിത, കെ. എ. നൗഷാദ്, രഞ്ജിത് രാജൻ, സിവിൽ എക്സൈസ് ഓഫീസ് ഡ്രൈവർ ബിജു പോൾ എന്നിവരുമുണ്ടായിരുന്നു.  







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.