Tuesday, 30 December 2025

ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിന്റെ റിമാൻഡ് നീട്ടി

SHARE



കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ പത്മകുമാറിന്റെ റിമാൻഡ് നീട്ടി. 14 ദിവസത്തേക്കാണ് നീട്ടിയിരിക്കുന്നത്. ദ്വാരപാലക ശിൽപ്പ കേസിലെ ജാമ്യാപേക്ഷയിൽ 7നായിരിക്കും വിധി. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റി , ഗോവർദ്ധൻ, ഭണ്ഡാരി എന്നിവർക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകി. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല സ്വർണ്ണകടത്ത് കേസിൽ ദിണ്ഡിഗൽ മണിയെയും ബാലമുരു​ഗനേയും എസ്ഐടി ചോദ്യം ചെയ്തുവരികയാണ്.


അതേസമയം, ദൈവതൃല്ല്യൻ ആരെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വേട്ടനായ്ക്കൾ അല്ലെന്നായിരുന്നു പത്മകുമാറിന്റെ പ്രതികരണം. എല്ലാം ചെയ്‌തത് പത്മകുമാർ ആണെന്നായിരുന്നു വിജയകുമാറിന്റെ മൊഴി. എല്ലാം അയ്യപ്പൻ നോക്കിക്കോളും എന്നായിരുന്നു പത്മകുമാർ പ്രതികരിച്ചത്. കടകംപള്ളി ആണോ ദൈവതുല്യൻ എന്ന ചോദ്യത്തിന് ശവംതീനികൾ അല്ലെന്നായിരുന്നു ഉത്തരം. 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.