Friday, 19 December 2025

ഫാദ‍ർ ഓഫ് ദി ഇയർ; മകളുടെ ജനനം ആഘോഷിച്ച് ആശുപത്രി വരാന്തയിൽ നൃത്തം ചെയ്ത് അച്ഛൻ

SHARE

 

ഓരോ മാതാപിതാക്കളുടെയും മനസ്സിൽ ഏറ്റവും സന്തോഷം ഉണ്ടാക്കുന്ന മുഹൂർത്തമാണ് മക്കളുടെ ജനനം. ഫോട്ടോയും വീഡിയോയും റീലും ഒക്കെയായി സന്തോഷം ആഘോഷിക്കുന്ന പലരെയും ആശുപത്രി വരാന്തയിൽ കാണാറുണ്ട്. എന്നാൽ ഇത്തരം കാഴ്ചകൾ ആണ്‍കുട്ടികളുടെ ജനന സമയത്താണ് കൂടുതലും കാണാറ്. പ്രത്യേകിച്ചും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് മറ്റൊരു വീട്ടിലേക്ക് അയക്കേണ്ടവരാണെന്ന മിഥ്യാബോധമാണ് ഇത്തരമൊരു മനോഭാവത്തിന് കാരണം. എന്നാല്‍ തന്‍റെ മകളുടെ ജനനം ആശുപത്രി ഇടനാഴിയെ ഒരു ഡാന്‍സ് ഫ്ലോറാക്കി മാറ്റിയ അച്ഛന്‍റെ വീഡിയോ ഹൃദയങ്ങൾ കീഴടക്കി. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ.
ഒരു സ്ത്രീ ചെറുപുഞ്ചിരിയോടെ നൃത്തം ചെയ്ത് കൊണ്ട് നവജാത ശിശുവിനെ എടുത്തു കൊണ്ടുവരുന്നു. അവരുടെ പിന്നിലെ രണ്ട് സ്ത്രീകളും സന്തോഷം അടക്കാനാകാതെ നൃത്തം ചെയ്യുന്നത് കാണാം. പിന്നാലെ ക്യാമറ അച്ഛനിലേക്ക് തിരിയുമ്പോൾ, അദ്ദേവും സന്തോഷം അടക്കാനാവാതെ ആശുപത്രി വരാന്തയാണെന്ന് ആലോചിക്കാതെ മനോഹരമായി നൃത്തം ചെയ്യുന്നു. അദ്ദേഹത്തിന്‍റെ നൃത്തം സ്ലോമോഷനിലാണ് വീഡിയോയിൽ കൊടുത്തിരിക്കുന്നത്. ഇത് ദൃശ്യത്തിന്‍റെ ഭംഗി ഇരട്ടിയാക്കുന്നു. ഏറെ സന്തോഷത്തോടെ കണ്ണ് തുറന്ന് അദ്ദേഹം തന്‍റെ മകളെ നോക്കുന്ന ദൃശ്യം കാഴ്ചക്കാരെ ഏറെ ആക‍ർഷിച്ചു.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.