Friday, 19 December 2025

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം

SHARE

 


വിവാഹത്തിന് തൊട്ടു പിന്നാലെ ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജയായ ടെക് സംരംഭക ഗൗരി അഗർവാളിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. എഐ സ്റ്റാർട്ടപ്പായ കോയൽ എഐയുടെ സഹസ്ഥാപകയും സിടിഒയുമായ ഗൗരി വിവാഹ വസ്ത്രത്തിൽ തന്നെ കമ്പനി സോഫ്റ്റ്‌വെയറിലെ ഗുരുതരമായ ഒരു പിശക് പരിഹരിക്കുന്ന ചിത്രമായിരുന്നു ഇത്. ഗൗരിയുടെ സഹോദരനും ബിസിനസ് പങ്കാളിയുമായ മെഹുൽ അഗർവാളാണ് ചിത്രം പങ്കുവെച്ചത്.
വിവാഹ ചടങ്ങുകൾ കഴിഞ്ഞ് പത്ത് മിനിറ്റിനുള്ളിൽ എടുത്ത ചിത്രമാണിത്. സ്വന്തം വിവാഹ ആഘോഷങ്ങൾക്കിടയിലും കമ്പനിക്ക് നേരിട്ട സാങ്കേതിക പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു ഗൗരി. ആളുകൾ സ്റ്റാർട്ടപ്പുകളെ വളരെ മനോഹരമായി സങ്കൽപ്പിക്കാറുണ്ട്. എന്നാൽ. ഇതിന് വലിയ അധ്വാനം ആവശ്യമാണ്. ഇത് എന്‍റെ സഹോദരിയും സഹസ്ഥാപകയുമാണ്. സ്വന്തം വിവാഹ വേദിയിൽ ഇരുന്ന് കൊണ്ട് കോയൽ എഐയിലെ ഒരു പിശക് അവൾ പരിഹരിക്കുന്നു. ഇതൊരു ഫോട്ടോ ഷൂട്ട് അല്ല, ഇതിന്‍റെ പേരിൽ മാതാപിതാക്കൾ ഞങ്ങളെ രണ്ടു പേരെയും വഴക്കു പറഞ്ഞുവെന്ന കുറിപ്പോടെയാണ് മെഹുൽ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.