തിരുവനന്തപുരം: ഹരിത രസതന്ത്രം പോലെ അത്യാധുനിക കോഴ്സുകൾ മലയാളത്തിൽ സൗജന്യമായി പഠിക്കാൻ അവസരമൊരുക്കി കാലിക്കറ്റ് സർവകലാശാല. ലോകത്തെവിടെയിരുന്നും ഓൺലൈനായി പഠിക്കാവുന്നതാ ആറ് മലയാളം കോഴ്സുകളും.ജിയോ ഇൻഫോമാറ്റിക്സ്, ഗ്രീൻ കെമിസ്ട്രി, പന്ത്രണ്ടാം നൂറ്റാണ്ട് വരെയുള്ള കേരള ചരിത്രം, ടൂറിസം സങ്കൽപ്പം, സുസ്ഥിര വികസനത്തിലെ കേരള മാതൃക, കേരള ടൂറിസത്തിന്റെ മഹത്വം എന്നീ കോഴ്സുകളാണ് കേന്ദ്രസർക്കാരിന്റെ സ്വയം പോർട്ടലിൽ ഉൾപ്പെടുത്തുന്നത്. ആദ്യമായാണ് മലയാളത്തിലെ കോഴ്സുകൾ പോർട്ടലിൽ വരുന്നത്.നാലു വർഷ ബിരുദ വിദ്യാർത്ഥികൾക്കും മത്സരപരീക്ഷകൾക്ക് പങ്കെടുക്കുന്നവർക്കുമടക്കം മാസീവ് ഓപ്പൺ-ഓൺലൈൻ കോഴ്സുകൾ (മൂക്) സൗജന്യമായി പഠിക്കാം. ഒരു സെമസ്റ്റർ ദൈർഘ്യമുള്ള കോഴ്സുകളിൽ അര മണിക്കൂർ വീതമുള്ള 40വീഡിയോകളും 20മണിക്കൂർ വായിക്കാനുള്ള പാഠഭാഗവുമുണ്ടാവും. ഈ കോഴ്സുകൾ വിജയിച്ചാൽ നാലുവർഷ ബിരുദ വിദ്യാർത്ഥികൾക്ക് കോഴ്സ് വിജയിക്കാനുള്ള അധിക ക്രെഡിറ്റുകൾ സമ്പാദിക്കാം. വിജയികൾക്കെല്ലാം സർട്ടിഫിക്കറ്റ് ലഭിക്കും. പ്രായപരിധിയില്ല. മലയാളം കോഴ്സുകൾ ഉൾപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം ഇന്ന് രാജ്ഭവനിൽ ഗവർണർ ആർ.വി.ആർലേക്കർ നിർവഹിക്കും.ഏത് നാലു വർഷ ബിരുദ കോഴ്സ് പഠിക്കുന്നവർക്കും മൂക് കോഴ്സുകൾ പഠിക്കാം. നിശ്ചിത ക്രെഡിറ്റ് നേടിയിട്ടുണ്ടെങ്കിൽ ഡിഗ്രി ഫൈനൽ സർട്ടിഫിക്കറ്റിൽ ഈ കോഴ്സുകളുടെ മാർക്കും രേഖപ്പെടുത്തും.സിവിൽ സർവീസസ്, എസ്എസ്‍സി,പിഎസ്‌സി, കെഎഎസ് പോലുള്ള പരീക്ഷകൾക്കുള്ള തയാറെടുപ്പിനും സഹായകരമാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.