പാലക്കാട് വാളയാറിലുണ്ടായ ആൾക്കൂട്ട കൊലപാതകത്തിൽ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഒരാഴ്ചയ്ക്കുള്ളിൽ ചീഫ്സെക്രട്ടറികമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണം. പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കണം. സുഭാഷ് തീക്കാടന്റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ.
ബുധനാഴ്ച്ച ഉച്ചയോടെയാണ് ആൾക്കൂട്ടം അതിക്രൂരമായി ഛത്തീസ്ഗഡുകാരനായ രാം നാരായണനെ മർദിച്ചത്. ബംഗ്ലാദേശിയെന്നാരോപിച്ചായിരുന്നു മർദനം. 15 പേർ ചേർന്നാണ് 2 മണിക്കൂർ രാംനാരായണനെ പൊതിരെ തല്ലിയത്. ദേഹമാസകലം പരുക്കേൽക്കാത്ത ഒരു ഇടമില്ലെന്ന് പോസ്റ്റുമോർട്ടം നടത്തിയ പൊലീസ് സർജന്റെ വെളിപ്പെടുത്തൽ ശരിവെക്കുന്നതായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വടി അടക്കം ഉപയോഗിച്ച് മർദിച്ചത് ശരീരത്തിൽ പ്രകടമായിരുന്നു. വാരിയല്ലുകൾ ഒടിഞ്ഞ് തറച്ചുകയറിയ നിലയിലാണ്. തലയിലും ക്രൂരമായ മർദനം ഏറ്റു. മസിലുകൾ ചതഞ്ഞരഞ്ഞ് ഞരമ്പുകൾ തകർന്നു. രക്തം തൊലിയിലേക്ക് പടർന്നു പിടിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വിശദീകരിക്കുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.