Wednesday, 24 December 2025

രാത്രി, നാനോ കാറുമെടുത്ത് കടയിൽ സാധനം വാങ്ങാനെത്തിയത് പത്ത് വയസുകാരൻ; അച്ഛനമ്മമാരെ അറസ്റ്റ് ചെയ്യണമെന്ന് നെറ്റിസെൻസ്

SHARE


 
വോട്ടർ പട്ടികയിൽ ഇടം നേടണമെങ്കിലും സ്വന്തമായി വാഹന ലൈസൻസ് നേടണമെങ്കിലും ഇന്ത്യയിൽ പ്രായം 18 കഴിയണം. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ വാഹന ഉടമയ്ക്കോ രക്ഷിതാവിനോ തടവും പിഴയുമോ രണ്ടും കൂടിയോ ലഭിക്കും. നിയമങ്ങൾ കർശനമായി പാലിക്കപ്പെടുമ്പോൾ മാത്രമാണ് നിയമ ലംഘനങ്ങൾ കുറയുകയൊള്ളൂ. അതിൽ അലംഭാവം കാണിക്കുമ്പോൾ നിയമ ലംഘനങ്ങളും ഏറുന്നു. അത്തരമൊരു നിയമ ലംഘനത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായി. പത്ത് വയസുള്ള ഒരു കുട്ടി രാത്രിയിൽ നാനോ കാറുമായി ബേക്കറിയിലെത്തി സാധനങ്ങളും വാങ്ങിപ്പോയി.

രാത്രിയിൽ ഒറ്റക്കെത്തിയ പത്ത് വയസുകാരൻ

പത്ത് വയസ്സുള്ള ഒരു കുട്ടി റോഡിലൂടെ സൈക്കിൾ ഓടിക്കുന്നതിനെ കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടാകാം. പ്രത്യേകിച്ചും തിരക്കേറിയ റോഡിലൂടെയുള്ള സൈക്കിൾ യാത്രയ്ക്ക്. എന്നാൽ സ്റ്റിയറിങ്ങിൽ എത്തിപ്പിടിക്കാൻ പോലും ആകാത്ത പ്രായത്തിൽ ഒരു കാറുമായി നഗരത്തിലേക്കിറങ്ങുകയെന്നാൽ. എവിടെ നിന്നാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ലാത്തൊരു വീഡിയോയായിരുന്നു അത്. നിരവധി ഇന്‍സ്റ്റാഗ്രാം ഹാന്‍റിലുകളിൽ വീഡിയോ പങ്കുവയ്ക്കപ്പെട്ടു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.