വര്‍ഷങ്ങള്‍ക്ക് മുമ്പ് കണംങ്കാലിനേറ്റ ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് ആദ്യ ശസ്ത്രക്രിയക്ക് വിധേയനായ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന് വീണ്ടും ശസ്ത്രക്രിയ. ബ്രസീല്‍ ഫുട്‌ബോള്‍ ലീഗില്‍ സാന്റോസിന് കളിക്കുന്ന താരത്തിന്റെ ഇടത് കാല്‍മുട്ടിനാണ് ഇപ്പോള്‍ ശസ്ത്രക്രിയ വേണ്ടി വന്നിരിക്കുന്നത്. ആര്‍ത്രോസ്‌കോപ്പിക് ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മര്‍ വിശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രസീല്‍ ഫുട്‌ബോള്‍ ലീഗില്‍ സാന്റോസിനെ തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് രക്ഷിച്ചെടുത്തത് നെയ്മറിന്റെ പ്രകടനമായിരുന്നു.
നെയ്മറിന്റെ ഇടത് കാല്‍മുട്ടിലെ മീഡിയല്‍ മെനിസ്‌കസുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിനാണ് ശസ്ത്രക്രിയയെന്നാണ് ഔദ്യോഗിക പത്രക്കുറിപ്പില്‍ സാന്റോസ് എഫ്‌സി അറിയിച്ചിരിക്കുന്നത്. നോവ ലിമയിലെ മാറ്റര്‍ ഡി ആശുപത്രിയില്‍ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് നേതൃത്വം നല്‍കിയ ഡോ. റോഡ്രിഗോ ലാസ്മാര്‍ വ്യക്തമാക്കി. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായും വരും ദിവസങ്ങളില്‍ നെയ്മര്‍ ഫിസിയോതെറാപ്പി ആരംഭിക്കുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ബ്രസീല്‍ ദേശീയ ടീം ഡോക്ടറാണ് റോഡ്രിഗോ ലാസ്മര്‍.
രണ്ട് വര്‍ഷം മുമ്പ് നെയ്മറിന്റെ കണംങ്കാലിന് ശസ്ത്രക്രിയ നടത്തിയതും ലാസ്മറായിരുന്നു. പരിക്ക് വകവെക്കാതെ കളത്തിലിറങ്ങിയാണ് തന്റെ ക്ലബ്ബ് ആയ സാന്റോസിനെ 33-കാരനായ താരം തരംതാഴ്ത്തലില്‍ നിന്നും രക്ഷിച്ചത്. ആരോഗ്യം വിണ്ടെടുത്ത് അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ കളിക്കാമെന്ന പ്രതീക്ഷയിലാണ് നെയ്മര്‍. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരില്‍ ഒരാളായ നെയ്മര്‍ 128 മത്സരങ്ങളില്‍ നിന്നായി 79 ഗോളുകള്‍ നേടിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് നെയ്മര്‍ അവസാനമായി ബ്രസീല്‍ ടീമിനായി കളിച്ചത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.