പത്തനംതിട്ട ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ പുറത്തെത്തിത്തിച്ചു. വില്ലൂന്നിപാറയിലെ കിണറ്റില്‍ കടുവ അകപ്പെട്ടിട്ട് 12 മണിക്കൂര്‍ പിന്നിടുമ്പോഴാണ് പുറത്തെടുത്തത്. കടുവയ്ക്ക് ഒരു തവണ മയക്കുവെടി വെച്ചുവെന്നാണ് വിവരം. വല്ല ഉപയോഗിച്ച് കുരുക്കിയാണ് കടുവയെ പുറത്തേക്ക് എടുത്തത്. ട
കടുവയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡിഎഫ്ഒ ട്വന്റിഫോറിനോട് പറഞ്ഞു. രണ്ടു വയസ്സു മുതല്‍ മൂന്നു വയസ്സുവരെ പ്രായമുള്ള കടുവയായിരുന്നു. മറ്റ് കടുവുകളുമായി കാട്ടില്‍ ഉണ്ടായ അക്രമം മൂലം ജനവാസ മേഖലയിലേക്ക് ഇറങ്ങിയത് ആയിരിക്കാം. ഇര പിടിക്കാന്‍ വേണ്ടി ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കടുവ അല്ല. കടുവയെ എവിടേക്ക് കൊണ്ടുപോകും എന്നുള്ള കാര്യത്തില്‍ പിന്നീട് ഉന്നത ഉദ്യോഗസ്ഥരുമായി കൂടി ആലോചിച്ച് തീരുമാനമെടുക്കും – ഡിഎഫ്ഒ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ 5ന് കിണറ്റില്‍ വലിയ ശബ്ദം കേട്ടിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ കടുവയെ കണ്ടത്. റാന്നി വനം ഡിവിഷനില്‍ വടശ്ശേരിക്കര റേഞ്ചില്‍ തണ്ണിത്തോട് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നിട്ടുള്ളത്. വിവരമറിഞ്ഞ് വനപാലകരും പൊലീസും സ്ഥലത്തെത്തുകയായിരുന്നു.
വീടിനോടു ചേര്‍ന്നുള്ള പറമ്പിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്. 15 അടിയോളം താഴ്ചയുള്ള ആള്‍മറയില്ലാത്ത കിണറ്റിലാണ് കടുവ വീണത്. ഇതിന് സമീപമായി ഒരു പന്നി ഫാം പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെ ഇവിടെ കടുവയെ കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആണ് സംഭവം അറിയുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.