തൃശൂർ: സംസ്ഥാനത്ത് ബിജെപിയുടെ ഏക ലോക്‌സഭാ സീറ്റായ തൃശൂർ ഉൾപ്പെടുന്ന തൃശൂർ കോർപ്പറേനിൽ എൻഡിഎയുടെ നില പരുങ്ങലിൽ. ഒടുവിൽ റിപ്പോർട്ടുകിട്ടുമ്പോൾ യുഡിഎഫിന് 21സീറ്റിലും എൽഡിഎഫിന് 11 സീറ്റിലും ലീഡുണ്ട്. എൻഡിഎയ്ക്ക് 5 സീറ്റുകളിൽ മാത്രമാണ് ലീഡുള്ളത്. കോർപ്പറേഷനിൽ ഉൾപ്പെടെ വ്യക്തമായി മേൽക്കൈനേടി 74,686 വൻ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി വിജയിച്ചത്.ഇത്തവണ തൃശൂർ പിടിക്കുമെന്നാണ് സുരേഷ് ഗോപിയും ബിജെപിയും ആവർത്തിച്ച് പറഞ്ഞിരുന്നത്. സുരേഷ് ഗോപി ഇഫക്ട് തൃശൂരിൽ ഏശുന്നില്ലെന്നാണ് ആദ്യഘട്ട ലീഡുനില വ്യക്തമാകുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കഴിഞ്ഞതവണ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം വന്നപ്പോൾ സ്വതന്ത്രന്റെ സഹായത്തോടെയാണ് എൽഡിഎഫ് ഭരണത്തിലെത്തിയത്.അതേസമയം, തലസ്ഥാന കോർപ്പറേഷനിൽ എൽഡിഎഫിനെ വീഴ്ത്തി എൻഡിഎ അധികാരത്തിൽ എത്തുമെന്നാണ് ആദ്യഘട്ട ലീഡുനിലകൾ സൂചിപ്പിക്കുന്നത് . ഒടുവിൽ റിപ്പോർട്ടുകിട്ടുമ്പോൾ എൽഡിഎഫ് 14സീറ്റുകളിലും എൻഡിഎ 16 സീറ്റുകളിലുമാണ് ലീഡുചെയ്യുന്നത്. യുഡിഎഫ് ആറ് സീറ്റിലും മറ്റുള്ളവർ ഒരുസീറ്റിലും ലീഡുചെയ്യുകയാണ്.ലീഡുനിലയിൽ എൻഡിഎ ആണ് മുന്നിലെങ്കിലും തൊട്ടുപിന്നിൽ എൽഡിഎഫുണ്ട്. നിലവിലെ സൂചനകൾ അനുസരിച്ച് 2015ലെ തിരഞ്ഞെടുപ്പിന് സമാനമായ രീതിയിലാണ് കാര്യങ്ങളുടെ പോക്കെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അന്ന് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നേരിയ ഭൂരിപക്ഷത്തിനാണ് കോർപ്പറേഷൻ എൽഡിഎഫിന് ലഭിച്ചത്. ഇത്തവണ കോർപ്പറേഷൻ പിടിക്കും എന്ന ആത്മവിശ്വാസത്തിൽ മുൻ എംഎൽഎ ശബരീനാഥനെ രംഗത്തിറക്കിയെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനാവുന്ന ലക്ഷണമില്ല. ഒരുമണിക്കൂർ കൂടി കഴിയുമ്പോൾ യഥാർത്ഥ ചിത്രം ഏറക്കുറെ വ്യക്തമാകും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.