Wednesday, 31 December 2025

'അച്ഛൻ തിരിച്ചു വരില്ല': എട്ട് മണിക്കൂർ ആശുപത്രിയിൽ കാത്തിരുന്ന് മരിച്ച മലയാളി വംശജന്‍റെ ഭാര്യ, മക്കളോട്

SHARE


മെ
ച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടിയാണ് ഓരോ മനുഷ്യരും ജന്മനാട് ഉപേക്ഷിച്ച് മറ്റൊരു ദേശത്തേക്ക് ചേക്കേറുന്നത്. അവിടുത്തെ സുരക്ഷയും ആരോഗ്യ പരിരക്ഷകളെ കുറിച്ചും ജോലി സാധ്യതകളെ കുറിച്ചും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളെ കുറിച്ചുമെല്ലാം കൃത്യമായ അന്വേഷങ്ങൾ നടത്തിയ ശേഷമാകും ഈ പറിച്ച് നടൽ. എന്നാൽ, പ്രതീക്ഷിച്ചതിൽ നിന്നും വിരുദ്ധമായൊരു അനുഭവമുണ്ടാകുമ്പോൾ അത് കുടുംബത്തെ ഒന്നാകെ ഉലച്ച് കളയുന്നു. ആശുപത്രി ജീവനക്കാരുടെ നിസഹകരണം മൂലം എട്ട് മണിക്കൂറോളം ആശുപത്രി അത്യാഹിത വിഭാഗത്തിന് പുറത്ത് നെഞ്ച് വേദനയുമായി കാത്ത് നിന്നതിന് പിന്നാലെ, മരണത്തിന് കീഴടങ്ങിയ 44 -കാരനായ മലയാളി വംശജൻ പ്രശാന്ത് ശ്രീകുമാറിന്‍റെ ഭാര്യ നീതി ആവശ്യപ്പെട്ട് രംഗത്ത്.

ചികിത്സ നിഷേധിച്ചു

ആശുപത്രിയിൽ വച്ച് പ്രശാന്തിന് ഇസിജി ചെയ്തു. വേദനയ്ക്ക് കുറച്ച് ടൈലനോൾ നൽകി, പക്ഷേ, നഴ്‌സുമാർ പ്രശാന്തിന്‍റെ രക്തസമ്മർദ്ദം പരിശോധിക്കുന്നതുവരെ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. എട്ട് മണിക്കൂറിലധികം നീണ്ട കാത്തിരിപ്പിന് ശേഷം, പ്രശാന്തിനെ ചികിത്സാ വിഭാഗത്തിലേക്ക് വിളിപ്പിച്ചപ്പോൾ, നിമിഷങ്ങൾക്കുള്ളിൽ ഹൃദയാഘാതം മൂലം അദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ പറഞ്ഞു. 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.